Loading ...

Home USA

ഇംപീച്ച്‌​മെന്‍റ്​: പ്രമേയം സെനറ്റിലേക്ക്​

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരെ ജനപ്രതിനിധിസഭപാസാക്കിയ ഇംപീച്ച്‌​മ​​െന്‍റ്​ പ്രമേയം സെനറ്റിലേക്ക്​. ​ഇക്കാ​ര്യത്തില്‍ പ്രതിനിധി സഭയില്‍ ബുധനാഴ്​ചവോ​ട്ടെടുപ്പ് നടക്കും​. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ്​ നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ മാസമാണ്​ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച്‌​ ചെയ്​തത്​. ഇംപീച്ച്‌​മ​​െന്‍റ്​ പ്രമേയം മൂന്നില്‍ രണ്ട്​ ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ്​ സംഗീകരിച്ചാല്‍ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ. പ്രമേയം ഉൗദ്യോഗികമായി സെനറ്റിലേക്ക്​ അയക്കുന്ന നടപടിക്രമമാണ്​ ഇന്ന്​ നടക്കുന്നത്​. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്​ ഭുരിപക്ഷമുള്ള സഭയില്‍ ഇംപീച്ച്‌​മ​​െന്‍റ്​ പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്​.

Related News