Loading ...

Home Kerala

മൂന്നാറില്‍ അതിശൈത്യം; താപനില മൈനസിലേക്ക് താഴ്ന്നു!

മൂന്നാര്‍: മൂന്നാറില്‍ കൊടും തണുപ്പ്. തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. ശനി ഞായര്‍ ദിവസങ്ങളില്‍ മൂന്നാറില്‍ മൈനസ് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തിയിരുന്നു. മൂന്നാറിലെ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത് . മഞ്ഞു വീഴ്ച ശക്തമായതോടെ പുല്‍മേടുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു. കാലാവസ്ഥ മാറ്റം തേയില കൃഷിയേയും ദോഷമായി ബാധിക്കുന്നുണ്ട്. പുലര്‍ച്ചെ മഞ്ഞില്‍ കുളിക്കുന്ന പുല്‍മേടുകള്‍ സൂര്യപ്രകാശത്തില്‍ കരിഞ്ഞുണങ്ങുന്നതാണ് കാരണം. സാധാരണ നവംബര്‍ ഡിസംബര്‍ മാസത്തിലാണ് മൂന്നാറില്‍ തണുപ്പ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകി. അല്‍പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറില്‍ അനുഭവപെട്ടു തുടങ്ങി.

Related News