Loading ...

Home Education

സിവില്‍ സര്‍വീസസ് മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു: അഭിമുഖം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: 2019 സെപ്റ്റംബര്‍ 20 മുതല്‍ 29 വരെ നടത്തിയ സിവില്‍ സര്‍വീസസ് മെയില്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, തുടങ്ങിയ കേന്ദ്ര സര്‍വീസുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരിയില്‍ നടക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ അഭിമുഖത്തിനെത്തുമ്ബോള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി (ബാധകമാണെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ജനുവരി 27 മുതല്‍ അഭിമുഖത്തിനുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്ചെയ്യാം.

Related News