Loading ...

Home Education

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക് പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന് കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്ന എല്ലാ വനിതകള്‍ക്കും സൗജന്യമായി ബ്ലോക്ക്് ചെയിന്‍ കോഴ്‌സ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് കെ-ഡിസ്‌ക്. ഇനി പണമില്ലാത്തതിന്റെ പേരില്‍ പുത്തന്‍തലമുറ കോഴ്‌സ് പഠിക്കാന്‍ കഴിയാതെ സ്ത്രീകള്‍ വിഷമിക്കേണ്ടതില്ല, പ്രവേശന പരീക്ഷയില്‍ മികവ് തെളിയാച്ചാല്‍ നിങ്ങള്‍ക്കുമാകാം മികച്ച ബ്ലോക്ക്‌ചെയിന്‍ വിദഗ്ദ്ധ.നിലവില്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നയത്രയും വിദഗ്ദ്ധരെ ഇപ്പോഴും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ തന്നെ ഉയര്‍ന്ന തൊഴില്‍ സാധ്യതയാണ് കോഴ്‌സ് ഉറപ്പുനല്‍കുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ബ്ലോക്‌ചെയിന്‍ കോഴ്‌സ് നടത്തുന്നത്.എന്‍ജിനീയറിംഗ് സയന്‍സ് ബിരുദധാരികളായ സ്ത്രീകള്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ന്യൂമറിക്കല്‍ എബിലിറ്റി,ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ.
പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന് നടക്കും.അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് മുമ്ബ് abcd.kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8078102119, 0471-2700813.

Related News