Loading ...

Home Kerala

ഗെയ്‌ലില്‍ കോളടിച്ച്‌ കേരളം; ലഭിക്കുന്നത് കോടികള്‍

തൃശ്ശൂര്‍: സംസ്ഥാനത്തിന് പുതിയ വരുമാന മാര്‍ഗ്ഗം കൂടി തുറന്നിട്ടാണ് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പുരോഗമിക്കുന്നത്. ഇതോടെ പുതിയ സാമ്പത്തിക വര്‍ഷാരംഭം മുതല്‍ കേരളത്തിന് കോളടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 31-ന് കേരളത്തിലൂടെയുള്ള ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് വര്‍ഷംതോറും 1000 കോടി രൂപയോളം കിട്ടും. കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള പൈപ്പ്ലൈനാണ് മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യുന്നത്. ജൂണില്‍ കൂറ്റനാട് മുതല്‍ വാളയാര്‍ വരെയുള്ള ലൈനും കമ്മീഷന്‍ ചെയ്യും. അതോടെ വരുമാനം വീണ്ടും ഇരട്ടിയോളമാകും. കൊച്ചി-മംഗലാപുരം പൈപ്പ്ലൈന്‍ കമ്മിഷന്‍ ചെയ്താല്‍ പ്രതിദിന വിതരണം 60 ലക്ഷം ക്യൂബിക് മീറ്ററാകും.

Related News