Loading ...

Home Australia/NZ

വ​ര​ള്‍​ച്ചയില്‍ വലഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളത്തിനായെത്തുന്നു; ഓ​സ്ട്രേ​ലി​യ​യി​ല്‍ കൊന്ന് തള്ളിയത് 5,000ലേറെ ഒ​ട്ട​ക​ങ്ങ​ളെ

സി​ഡ്നി: അതി രൂക്ഷമായ വ​ര​ള്‍​ച്ച നേ​രി​ടു​ന്ന തെ​ക്ക​ന്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കൊ​ന്നൊ​ടു​ക്കി​യ​ത് അ​യ്യാ​യി​ര​ത്തി​ലേ​റെ ഒ​ട്ട​ക​ങ്ങ​ളെ. വ​ര​ള്‍​ച്ച നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ട്ട​ക​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ എത്തി അ​മി​ത​മാ​യി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ലാ​ണ് ഇവയെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന​ത്. കാ​ട്ടു​തീ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ 50 കോ​ടി​യി​ലേ​റെ മൃ​ഗ​ങ്ങ​ള്‍ ച​ത്തൊ​ടു​ങ്ങി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. കാ​ട്ടു​തീ​യു​ടെ പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത വ​ര​ള്‍​ച്ച​യി​ലാ​യി. മ​നു​ഷ്യ​വാ​സ സ്ഥ​ല​ത്തേ​ക്ക് വ​ര​ള്‍​ച്ച​യെത്തുടര്‍ന്ന് ഒ​ട്ട​ക​ങ്ങ​ള്‍ വെള്ളത്തിനായെത്തുന്നത് പതിവായതോടെയാണ് അധികൃതരുടെ ഈ നടപടി. ഹെ​ലി​കോ​പ്റ്റ​റി​ല്‍ നി​ന്ന് പ്രൊ​ഫ​ഷ​ണ​ല്‍ ഷൂ​ട്ട​ര്‍​മാ​രാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം ഒ​ട്ട​ക​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. അ​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഒ​ട്ട​ക​ങ്ങ​ളെ കൊ​ന്നേ​ക്കും.

Related News