Loading ...

Home Gulf

കുവൈത്തില്‍ മെട്രോ റെയില്‍ നിര്‍മാണത്തിന്​ പദ്ധതി

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന്​ പദ്ധതി ആവിഷ്​കരിച്ചു. നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളും ബിസിനസ് സ​െന്‍ററുകളെയും ബന്ധിപ്പിച്ച്‌​ 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 68 സ്​റ്റേഷനുകളോട്​ കൂടിയ പദ്ധതിയാണ്​ വിഭാവനം ചെയ്യുന്നത്​. അണ്ടര്‍ ഗ്രൗണ്ട്​ സ്​റ്റേഷനുകളും ഉണ്ടാവും. അഞ്ച്​ ഘട്ടങ്ങളിലായാണ്​ പദ്ധതി നടപ്പാക്കുന്നത്​. ആദ്യഘട്ട നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ്​ അധികൃതര്‍ പറയുന്നത്​. ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ്​ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടി​​െന്‍റ മേല്‍നോട്ടത്തിലാണ്​ പദ്ധതി. ആദ്യഘട്ടത്തില്‍ കുവൈത്ത്‌ വിമാനത്താവളത്തില്‍നിന്ന്​ കുവൈത്ത്‌ സിറ്റിയിലെ ബിസിനസ്​, ട്രേഡ്‌ സ​െന്‍റര്‍ വരെ ബന്ധിപ്പിക്കും. 50 കിലോമീറ്റര്‍ ആണ്​ ഇൗ ഘട്ടത്തിലുള്ളത്​. കുവൈത്ത് വിമാനത്താവളത്തോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ രണ്ട് തുരങ്കങ്ങളും രണ്ട് സ്​റ്റേഷനുകളും ഭൂമിക്കടിയില്‍ നിര്‍മ്മിക്കും. ബദഅ് മുതല്‍ ഷര്‍ഖ് വരെ മേല്‍പാലത്തിലൂടെയാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ട നിര്‍മ്മാണത്തില്‍ 27 സ്‌റ്റേഷനുകളാണുണ്ടാവുക. ഇതില്‍ ഒമ്ബതെണ്ണം വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്​. സാമ്ബത്തിക ലാഭത്തിനപ്പുറം രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗതാഗത ചെലവുകള്‍ ചുരുക്കുക, ഗതാഗത തടസ്സങ്ങള്‍ കുറക്കുക, വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക തുടങ്ങിയവയാണ് മെട്രോ പദ്ധതി കൊണ്ട്​ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന്​ ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ്​ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്​ വ്യക്​തമാക്കി.

Related News