Loading ...

Home Gulf

ദോഹയില്‍നിന്ന്​ മുംബൈയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വിസ്

ദോ​ഹ: ദോ​ഹ​യി​ല്‍​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ര്‍​വി​സ്​ ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ ആ​രം​ഭി​ക്കും. ദോ​ഹ-​ഡ​ല്‍​ഹി സെ​ക്ട​റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ശൈ​ത്യ​കാ​ല സീ​സ​ണി​ല്‍ ആ​രം​ഭി​ച്ച സ​ര്‍​വി​സി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മും​ബൈ-​ദോ​ഹ സെ​ക്ട​റി​ല്‍ സ​ര്‍​വി​സി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 21 മു​ത​ല്‍ ദോ​ഹ-​മും​ബൈ സെ​ക്ട​റി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് സ​ര്‍​വി​സു​ക​ളാ​യി​രി​ക്കും എ​യ​ര്‍ ഇ​ന്ത്യ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. വെ​ള്ളി, ഞാ​യ​ര്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് മും​ബൈ​യി​ല്‍​നി​ന്ന് ദോ​ഹ​യി​ലേ​ക്കും തി​രി​ച്ച്‌ മും​ബൈ​യി​ലേ​ക്കു​മു​ള്ള സ​ര്‍​വി​സു​ക​ള്‍. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് സ​ര്‍​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. എ.​ഐ 970 ദോ​ഹ​യി​ല്‍​നി​ന്നും ഉ​ച്ച​ക്ക് 12.45ന് ​പു​റ​പ്പെ​ട്ട് മും​ബൈ​യി​ല്‍ വൈ​കീ​ട്ട് 6.45ന് ​എ​ത്തും. തി​രി​ച്ച്‌ മും​ബൈ​യി​ല്‍​നി​ന്നും അ​തേ​ദി​വ​സം​ത​ന്നെ രാ​വി​ലെ 10.20ന് ​പു​റ​പ്പെ​ട്ട് ദോ​ഹ​യി​ല്‍ 11.15ന് ​മ​റ്റൊ​രു വി​മാ​ന​വു​മെ​ത്തും.ബ​ജ​റ്റ് എ​യ​ര്‍​ലൈ​നാ​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​​െന്‍റ സ​ര്‍​വി​സു​ക​ള്‍​ക്ക് പു​റ​മെ​യാ​ണ് മാ​തൃ ക​മ്ബ​നി​യാ​യ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ര്‍​വി​സു​ക​ള്‍. തി​ങ്ക​ള്‍, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ ദി​വ​സ​വും ദോ​ഹ-​മും​ബൈ സെ​ക്ട​റി​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. പു​തി​യ സ​ര്‍​വി​സി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്കി​ങ്​ അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദോ​ഹ​യി​ല്‍​നി​ന്ന് മും​ബൈ​യി​ലേ​ക്ക് 735 റി​യാ​ലും തി​രി​ച്ച്‌ 785 റി​യാ​ലു​മാ​ണ് ഇ​ക്കോ​ണ​മി ക്ലാ​സ്​ യാ​ത്രാ​നി​ര​ക്ക്. ഈ ​റൂ​ട്ടി​ല്‍ ഇ​ന്‍​ഡി​ഗോ, ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സ്​ എ​ന്നീ വി​മാ​ന ക​മ്ബ​നി​ക​ളും നേ​രി​ട്ടു​ള്ള സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Related News