Loading ...

Home National

ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡറായി ജാവേദ് അഷറഫിനെ നിയമിച്ചു

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ അടുത്ത അംബാസഡറായി ജാവേദ് അഷറഫിനെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. 1991 ബാച്ചിലെ ഐഎഫ്‌എസ് ഓഫീസറാണ് ജാവേദ് അഷറഫ്.നിലവിലെ അംബാസഡര്‍ വിനയ് ക്വാത്രയെ നേപ്പാളിലേക്ക് മാറ്റിയിരുന്നു. നിലവില്‍ സിംഗപൂര്‍ അംബാസഡറാണ് ജാവേദ്. നേപ്പാളുമായി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ക്വാത്രയെ നേപ്പാളി അംബസഡറായി നിയമിച്ചത്. അതേസമയം, വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന ഹര്‍ഷ് ഷ്രിംഗ്ലയ്ക്ക് പകരം യുഎസ് അംബസഡറായി ആരേയും ഇതുവരം നിയമിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

Related News