Loading ...

Home sports

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

മുംബൈ: ക്രിക്കറ്റിലെ രണ്ട് വമ്ബന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം... ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍.3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയ്ക്കായാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്. അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുക. ലോക ക്രിക്കറ്റിലെ രണ്ട് ശക്തര്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ അത്യന്തം വാശിയേറിയ ഏറ്റുമുട്ടലിനാകും ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. നിലവില്‍ ഇരു ടീമുകളും മികച്ച ഫോമിലാണ് എന്നത് വസ്തുതയാണ്. അടുത്തിടെ നേടിയ പരമ്ബര വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇന്ത്യ കളത്തില്‍ ഇറങ്ങുമ്ബോള്‍ കഴിഞ്ഞ വ‍ര്‍ഷം ഇന്ത്യയില്‍ പരമ്ബര നേടിയതിന്‍റെ ബലത്തിലാണ് ഓസ്ട്രേലിയ അങ്കത്തിനിറങ്ങുന്നത്. ഓപ്പണി൦ഗ് ബാറ്റ്സ്മാനായി രോഹിത് ശര്‍മ്മയ്ക്കൊപ്പം ശിഖര്‍ ധവന്‍ ഇറങ്ങുമെന്നും പന്തിന് പകരം കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി മൂന്നാമനായി കളിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, മികച്ച ടോപ്പ് ഓര്‍ഡറാണ് ഓസീസിനുള്ളത്. വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, ലാബുഷെയ്ന്‍ എന്നിവരാണ് ആദ്യനാല് സ്ഥാനങ്ങളില്‍ ഇറങ്ങുക. ഇവരുടെ ബാറ്റി൦ഗ് മികവ് ഇന്ത്യക്ക് തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം, ബൗളി൦ഗില്‍ പാറ്റ്കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാക്കില്ല. എന്നാല്‍, ഇന്നത്തെ കളിയില്‍ പിച്ച്‌ നിര്‍ണ്ണായകമാണ്. വാങ്കഡേയില്‍ നേരിയ മഞ്ഞുവീഴ്ചയുള്ളതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Related News