Loading ...

Home cinema

രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ 2020 ജനുവരി 24 മുതല്‍ 26 വരെ കുമരകത്ത്

ബേര്‍ഡ്‌സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ആഭ്യമുഖ്യത്തില്‍ പ്രകൃതിയും സിനിമയും വിനോദ സഞ്ചാരവും ഒന്ന് ചേര്‍ന്നുള്ള ലോകത്തിലെ തന്നെ അപൂര്‍വ ചലച്ചിത്രമേളയായ
രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ 2020 ജനുവരി 24,25,26 തീയതികളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കുമരകത്തെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. 24 ന് രാവിലെ പത്തു മുതല്‍ 11 വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏഴുപതോളം സിനിമകളും, ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കിയ രണ്ടു വേദികളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.പ്രകൃതി സംരക്ഷണത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ച്‌ ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്കാരമായ ഗോള്‍ഡന്‍ എലിഫന്റ് പ്രകൃതി പുരസ്‌കാരം സാലുമരാഡ തിമ്മക്കയ്ക്ക് സമ്മേളനത്തില്‍ സമ്മാനിക്കും. ഇത് കൂടാതെ മേളയിലെ മികച്ച ചിത്രത്തിന് ക്രിസ്റ്റല്‍ എലിഫന്റും , മികച്ച ഹ്രസ്വ ചിത്രത്തിന് ക്രിസ്റ്റല്‍ ഔള്‍ പുരസ്കാരവും സമ്മാനിക്കും.

Related News