Loading ...

Home International

ഇന്റര്‍നെറ്റ് നിരോധനത്തില്‍ ആഗോള നഷ്ടം 56,800 കോടി രൂപ; ഇന്ത്യയുടെ നഷ്ടം 9,200 കോടി

ഹോങ്കോങ്: ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം ആഗോള തലത്തിലുണ്ടായ നഷ്ടം 8 ബില്യണ്‍ യു.എസ് ഡോളര്‍ ( ഏകദേശം 56,800കോടി രൂപ). ലോകത്താകമാനം 18,000 മണിക്കൂറാണ് കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടത്‌. 2019ല്‍ 2015-16 കാലഘട്ടത്തിലെക്കാള്‍ 235 ശതമാനം അധികം ഇന്റര്‍നെറ്റിന് വലിക്ക് വന്നു.ഇന്റര്‍നെറ്റ് ഗവേഷണ സ്ഥാപനമായ ടോപ്10വി.പി.എന്നിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച്‌ സി.എന്‍.എനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 18,225 മണിക്കൂര്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് ഇല്ലാതായപ്പോള്‍ 6368 മണിക്കൂറാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ നിരോധനം നേരിട്ടത്. വാട്‌സ്ആപ്പാണ് ഏറ്റവുംഅധികം നിരോധനം നേരിട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. 6236 മണിക്കൂറാണ് വാട്‌സ്‌ആപ്പ് നിരോധിക്കപ്പെട്ടത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയാണ് തൊട്ടുപിന്നില്‍. നഷ്ടം കൂടുതല്‍ ഇറാഖിന് മ്യാന്‍മര്‍, ഛാഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് സമയത്തിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചതെങ്കിലും സാമ്ബത്തികമായി ഏറ്റവമധികം ബാധിച്ചത് ഇറാഖിനെയാണ്. 4880 മണിക്കൂറാണ് മ്യാന്‍മറില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. ഛാഡില്‍ ഇത് 4728 മണിക്കൂറും ഇന്ത്യയില്‍ 4196 മണിക്കൂറുമാണ്. 263 മണിക്കൂര്‍ നിരോധനം 2.3 ബില്യണ്‍ ഡോളറിന്റെ( ഏകദേശം 16,300 കോടി രൂപ) നഷ്ടമാണ് ഇറാഖിന് ഉണ്ടാക്കിയത്. 1560 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ച സുഡാനാണ് രണ്ടാം സ്ഥാനത്ത്. 1.8 ബില്യണ്‍ ഡോളറാണ് ( ഏകദേശം 12700കോടി രൂപ)സുഡാന്റെ നഷ്ടം. 1.3 ബില്യണ്‍(ഏകദേശം 9200കോടി രൂപ) നഷ്ടം സംഭവിച്ച ഇന്ത്യയാണ്ഇക്കാര്യത്തില്‍ മൂന്നാമത്. വെനസ്വേല, ഇറാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. മേഖലാടിസ്ഥാനത്തില്‍ ഏഷ്യയിലാണ് ഏറ്റവും അധികം നിരോധനങ്ങള്‍ നേരിട്ടത്. 9677 മണിക്കൂര്‍ നിരോധനം. 1.68 ബില്യണ്‍ ഡോളറിന്റെ(ഏകദേശം 11,900കോടി രൂപ) നഷ്ടം. സബ് ആഫ്രിക്കന്‍ മേഖലയാണ് രണ്ടാമത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് നിരോധനങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായത്. പ്രത്യേകിച്ചും അശാന്തിയും പ്രതിഷേധവും നിയന്ത്രിക്കാന്‍ ഗവണ്‍മെന്റുകള്‍ ഇന്റര്‍നെറ്റ് നിരോധനത്തെ കൂട്ടുപിടിക്കാന്‍ തുടങ്ങിയതോടെ. ഇന്ത്യയുടെ നഷ്ടം 92,00കോടി 4196 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനമാണ് ഇന്ത്യയില്‍ 2019ല്‍ ഉണ്ടയത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില മേഖലകളില്‍ മാത്രമാണ് നിരോധനമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. മറ്റ് ഏതൊരു രാജ്യത്തെക്കാള്‍ അധികം നിരോധനങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്ക് 1.3 ബില്യണ്‍ ഡോളറാണ് (ഏകദേശം 9200കോടി രൂപ) ഇതിലൂടെ നഷ്ടമായത്. നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് മാത്രമായി നിരോധനമുണ്ടായിരുന്നില്ല. ഓഗസ്റ്റ് മാസം മുതലുള്ള കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനത്തെക്കുറുച്ച്‌റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ത്രിപുര, അസ്സം, മേഘാലയ തുടങ്ങയ സംസ്ഥാനങ്ങളിലെ നിരോധനത്തെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

Related News