Loading ...

Home Gulf

24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യു.എ.ഇ.യില്‍ തുടര്‍ച്ചയായ മഴ

ദുബായ്: 24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യു.എ.ഇ.യില്‍ തുടര്‍ച്ചയായ മഴ. 1996-നുശേഷം ലഭിച്ച ഏറ്റവുംവലിയ മഴയാണ് കഴിഞ്ഞ ദിവസം അല്‍ഐന്‍ ഖത്മം അല്‍ ശക്ലയില്‍ രേഖപ്പെടുത്തിയത് . 184.4 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത് . 1996- ല്‍ ഷാര്‍ജ ഖോര്‍ഫക്കാനില്‍ 144 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. അതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഇത്തവണ ഉണ്ടായത് . യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയോടൊപ്പം ആലിപ്പഴവും വീണു .ഇടതടവില്ലാതെ മഴ പെയ്യുന്ന റാസല്‍ഖൈമയിലെ അല്‍ തവെയ്ന്‍ പ്രദേശത്താണ് ആലിപ്പഴം കൂടുതലായും വീണതെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Related News