Loading ...

Home Kerala

മുക്കത്ത് പനി ബാധിച്ചവരില്‍ 110 പേര്‍ക്ക് എച്ച്‌ 1 എന്‍ 1

കോഴിക്കോട്: മുക്കത്ത് പനി ബാധിച്ചവരില്‍ 110 പേര്‍ക്ക് എച്ച്‌ 1 എന്‍ 1 ആണെന്ന് കണ്ടെത്തല്‍. ബാക്കിയുള്ളവര്‍ക്ക് ബാധിച്ചത് സാധാരണ വൈറല്‍ പനിയാണ്. നാല് ദിവസത്തെ അവധിക്ക് ശേഷം കാരശേരി പഞ്ചായത്തിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. രണ്ടരവയസുകാരി പനി ബാധിച്ച്‌ മരിച്ച പയ്യോളിയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുക്കം ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായി 288 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ 110 പേര്‍ക്കാണ് എച്ച്‌ 1 എന്‍ 1 ബാധിച്ചതായി കണ്ടെത്തിയത്. ബാക്കിയുളളവര്‍ക്കെല്ലാം സാധാരണ പനിയാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മെഡിക്കല്‍ ക്യാംപുകളില്‍ എത്തിയ ആര്‍ക്കും എച്ച്‌ 1 എന്‍ 1 ഇല്ല. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന തീവ്രത കുറഞ്ഞ എച്ച്‌ 1 എന്‍ 1 ആണ് പിടിപ്പെട്ടത്. അതിനാല്‍ ഒരാഴ്ച്ചയ്ക്കകം അസുഖം പൂര്‍ണമായും ഭേദമാകും. പയ്യോളിയില്‍ പനി ബാധിച്ചു മരിച്ച രണ്ടര വയസുകാരിയെ ബാധിച്ചത് വൈറോ ന്യുമോണിയ ആണെന്നാണ് കണ്ടെത്തല്‍. സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ബന്ധുക്കളായ നാല് പേരുടെ നില സാധാരണ നിലയിലാണ്. അടുത്ത ദിവസം തന്നെ ഇവര്‍ക്ക് ആശുപത്രി വിടാനാകും

Related News