Loading ...

Home cinema

ഷെയിന്‍ നിഗം പ്രശ്നത്തിന് പരിഹാരം, തുടക്കം ഉല്ലാസം

മോളിവുഡില്‍ വന്‍ ചര്‍ച്ച വിഷയമായ സംഭവമായിരുന്നു നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുണ്ടായ പ്രശ്നം. സിനിമയ്ക്ക് അകത്തും പുറത്തും സംഭവം വലിയ ചര്‍ച്ചയായിരുന്നു. താരത്തിനെതിരെ വിലക്കുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയും ഫെഫ്ക്കയും പ്രശ്ന പരിഹാരത്തിന് മുന്‍ കൈ എടുത്തിരുന്നു.ഏറെ ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നം ഒത്ത്തീര്‍പ്പിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഷെയിന്‍ നിഗം ചിത്രമായ ഉല്ലാസത്തിന്‍‌റെ ഡബ്ബിങ് ഇന്ന് ആരംഭിക്കും. സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്ക്കയും ചേര്‍ന്ന് നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനമായത് . കൂടാതെ മുടങ്ങി കിടക്കുന്ന മറ്റ് ചിത്രങ്ങളും ഉടന്‍ തന്നെ പൂര്‍ത്തികരിക്കുമെന്നുളള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.അതേസമയം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയില്‍ ഖുര്‍ബാനി ലഎന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് താരം നേരത്തെ തന്നെ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന് അമ്മ യോഗത്തിനു ശേഷമാണ് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരിക്കുന്നത്.

Related News