Loading ...

Home Gulf

മ​നു​ഷ്യ​ത്വ സ​ഹാ​യം : ആ​ഗോ​ള റാ​ങ്കി​ങ്ങി​ല്‍ സൗ​ദി അ​റേ​ബ്യ അ​ഞ്ചാം സ്ഥാ​ന​ത്ത്​

റി​യാ​ദ്​: ആ​ഗോ​ള​ത​ല​ത്തി​ല്‍ മ​നു​ഷ്യ​ത്വ, ജീ​വ​കാ​രു​ണ്യ, റി​ലീ​ഫ് രം​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ സൗ​ദി അ​റേ​ബ്യ അ​ഞ്ചാം സ്ഥാ​ന​ത്ത്.
അ​റ​ബ്​ ലോ​ക​ത്ത്​ ഒ​ന്നാം സ്ഥാ​ന​ത്തും ലോ​ക​ത​ല​ത്തി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണെ​ന്ന്​ 2019ലെ ​സം​ഭാ​വ​ന​ക​ളെ മു​ന്‍​നി​ര്‍​ത്തി ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഫി​നാ​ന്‍​ഷ്യ​ല്‍ ട്രാ​ക്കി​ങ്​ സ​ര്‍​വി​സ്​ (എ​ഫ്.​ടി.​എ​സ്) പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. മ​നു​ഷ്യ​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം സൗ​ദി അ​റേ​ബ്യ ന​ല്‍​കി​യ സ​ഹാ​യം ആ​കെ 1.28 ശ​ത​കോ​ടി ഡോ​ള​റാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല്‍ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും​കൂ​ടി സ​ഹാ​യ​ത്തി​​െന്‍റ ക​ണ​ക്കെ​ടു​ത്താ​ല്‍ അ​തി​​ല്‍ 5.5 ശ​ത​മാ​നം സൗ​ദി സ​ഹാ​യ​മാ​ണ്. ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം​മൂ​ലം ദു​രി​ത​ഭൂ​മി​യാ​യി മാ​റി​യ യ​മ​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​കി​യ രാ​ജ്യ​വും സൗ​ദി അ​റേ​ബ്യ​യാ​ണ്. 2019ല്‍ ​ലോ​ക​ത്തി​​െന്‍റ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന്​ യ​മ​നി​ലേ​ക്ക്​ വ​ന്ന ആ​കെ സ​ഹാ​യ​ത്തി​​െന്‍റ 31.3 ശ​ത​മാ​നം സൗ​ദി​യാ​ണ്​ ന​ല്‍​കി​യ​ത്, അ​താ​യ​ത്​ 1.21 ശ​ത​കോ​ടി ഡോ​ള​ര്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം സൗ​ദി ന​ല്‍​കി​യ സ​ഹാ​യ​ത്തി​​െന്‍റ അ​ധി​ക​വും പോ​യ​ത്​ യ​മ​നി​ലേ​ക്കാ​ണ്. അ​ന്താ​രാ​ഷ്​​ട്രീ​യ ത​ല​ത്തി​ല്‍ മ​നു​ഷ്യ​ത്വ രം​ഗ​ത്ത്​ സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ധി​പ​ത്യം ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും ഇ​ത്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​നും​ ന​ല്‍​കു​ന്ന നി​ര്‍​ലോ​ഭ​വും ഉ​ദാ​ര​വു​മാ​യ പി​ന്തു​ണ​യു​ടെ ഫ​ല​മാ​ണെ​ന്നും രാ​ജാ​വി​​െന്‍റ ഉ​പ​ദേ​ഷ്​​ടാ​വും കി​ങ്​ സ​ല്‍​മാ​ന്‍ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ എ​യ്​​ഡ്​ ആ​ന്‍​ഡ്​ റി​ലീ​ഫ്​ സ​െന്‍റ​ര്‍ (കെ.​എ​സ്. റി​ലീ​ഫ്) ജ​ന​റ​ല്‍ സൂ​പ്പ​ര്‍​വൈ​സ​റു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍​റ​ബീ​അ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​ഗോ​ള റാ​ങ്കി​ങ്ങി​ല്‍ അ​ഞ്ചാം സ്ഥാ​നം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡോ. ​റ​ബീ​അ്​ ഇ​രു​വ​ര്‍​ക്കും അ​യ​ച്ച അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ല്‍ ഇ​ക്കാ​ര്യം എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ മ​നു​ഷ്യ​ത്വ സ​ഹാ​യ​ത്തി​​െന്‍റ ഒ​ഴു​ക്കി​​െന്‍റ സ​മ്ബൂ​ര്‍​ണ ചി​ത്രം വ്യ​ക്ത​മാ​കാ​നും സ​ഹാ​യ​പ്ര​വാ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​ക്ക്​ കീ​ഴി​ല്‍ ഫി​നാ​ന്‍​ഷ്യ​ല്‍ ട്രാ​ക്കി​ങ്​ സ​ര്‍​വി​സ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 1992ല്‍ ​ഇൗ ഏ​ജ​ന്‍​സി സ്ഥാ​പി​ത​മാ​യ​ത്​ മു​ത​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ ഗ​വ​ണ്‍​മ​െന്‍റു​ക​ള്‍, ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ വി​വി​ധ നാ​ണ​യ​നി​ധി​ക​ള്‍, യു.​എ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍, എ​ന്‍.​ജി.​ഒ​ക​ള്‍, ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്​​തി​ക​ളും, സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ​പ്ര​തി​വ​ര്‍​ഷം ത​യാ​റാ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ, റി​ലീ​ഫ്​ മേ​ഖ​ല​ക​ളി​ലെ അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും സം​ബ​ന്ധി​ച്ച മു​ഴു​വ​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ളും ശേ​ഖ​രി​ച്ചാ​ണ്​ ആ​ഗോ​ള റാ​ങ്കി​ങ്​  ​റിപ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കു​ന്ന​ത്.

Related News