Loading ...

Home National

തൊഴിലില്ലായ്മയും ദാരിദ്ര്യവും: ഇന്ത്യയില്‍ ദിനംപ്രതി ശരാശരി പത്തുപേര്‍ ആത്മഹത്യ ചെയ്യുന്നു

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം 2018-ല്‍ രാജ്യത്ത് ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത് ദിവസേന ശരാശരി പത്തു പേരെന്ന് റിപ്പോര്‍ട്ട്. ഇത് ഒന്‍പതു പുരുഷന്മാരും ഒരു സ്ത്രീയും എന്ന അനുപാതത്തിലാണ്. ഇതിനുപുറമേ, മയക്കുമരുന്നിനും മദ്യത്തിനും അടിമയായ 20 പേരും ദിനംപ്രതി ആത്മഹത്യചെയ്തു. 2018-ല്‍ രാജ്യത്താകെ 1.34 ലക്ഷത്തോളം ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017-ലേതില്‍ (1.3 ലക്ഷം) നിന്ന് 1.3 ശതമാനം അധികമാണിത്. തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ 14 ശതമാനം കൂടി
കുടുംബപ്രശ്നങ്ങള്‍മൂലമുള്ള ആത്മഹത്യയാണ് ഏറ്റവുമധികം (30.4 ശതമാനം), 4.8 ശതമാനം വര്‍ധിച്ചുഅസുഖം മൂലമുള്ള ആത്മഹത്യ രണ്ടാംസ്ഥാനത്ത്-18 ശതമാനം
വൈവാഹിക പ്രശ്നങ്ങള്‍മൂലം - 6.2 ശതമാനം
മയക്കുമരുന്നിനും മദ്യത്തിനും അടിമയായി ആത്മഹത്യ ചെയ്തവര്‍ - 7193 (2017-ല്‍ 6705)
തൊഴിലില്ലായ്മമൂലം - 2741 (2017-ല്‍ 2404)
ദാരിദ്ര്യംമൂലം - 1202 (2017-ല്‍ 1198).

Related News