Loading ...

Home sports

അവസാന പന്തില്‍ ടീമിന് ജയം സമ്മാനിച്ചു; ലോക റെക്കോര്‍ഡും സ്വന്തമാക്കി കോട്രല്‍

ആന്റിഗ്വ: ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം. ഷെല്‍ഡണ്‍ കോട്രലാണ് വിന്‍ഡീസിന് വിജയം സമ്മാനിച്ചത്. അയര്‍ലന്‍ഡിന്റെ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് അവസാന പന്തില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന പന്തില്‍ സിക്‌സറടിച്ച്‌ ബൗളര്‍ ഷെല്‍ഡണ്‍ കോട്രല്‍ വിന്‍ഡീസിന് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. മാര്‍ക് അഡെയര്‍ എറിഞ്ഞ പന്തിലൂടെയാണ് സിക്‌സറടിച്ച്‌ കോട്രല്‍ വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവസാന പന്തില്‍ ടീമിന് ജയം സമ്മാനിക്കുന്ന ആദ്യ പതിനൊന്നാം നമ്ബര്‍ ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡും കോട്രല്‍ സ്വന്തമാക്കി. മൂന്ന് മത്സര പരമ്ബരയില്‍ വിന്‍ഡീസ് 2-0ന് മുന്നിലെത്തുകയും ചെയ്തു.

Related News