Loading ...

Home health

സോഫ്റ്റ് ഡ്രിങ്കുകള്‍ മദ്യത്തിന്റ ദോഷം വരുത്തും

ദാഹത്തിനും അല്ലാതെയും ശീതളപാനീയങ്ങള്‍ കുടിയ്ക്കുന്നവരുണ്ട്. മദ്യപിക്കാത്തവര്‍ മദ്യപിക്കുന്നവര്‍ക്ക് കമ്ബനി കൊടുക്കാനും ഇത്തരം സോഫ്റ്റ് ഡ്രിങ്ക്‌സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ മദ്യം പോലെ ദോഷം ചെയ്യുമെന്ന് പഠനഫലം.ഇത്തരം പാനീയങ്ങളിലെ മധുരവും കഫീന്‍ അളവും മദ്യം, പുകവലി എന്നിവയ്ക്ക് സമാനമായ ഫലമാണുണ്ടാക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. ദിവസം രണ്ടു ക്യാന്‍ ശീതളപാനീയം കുടിയ്ക്കുന്നത് കരളിന് പ്രശ്‌നങ്ങളുണ്ടാക്കും. മദ്യം എപ്രകാരമാണോ ലിവറിന് കേടുണ്ടാക്കുന്നത്, ഇത്തരം ഫലം തന്നെയാണ് സോഫ്റ്റ് ഡ്രിങ്കുകളും ഉണ്ടാക്കുന്നത്. കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വേണ്ട രീതിയില്‍ അലിയിച്ചു കളയാന്‍ ലിവറിനാകില്ല. ഇതിനു പുറമെ ഹൃദയപ്രശ്‌നങ്ങള്‍ക്കും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഇത്തരം പാനീയങ്ങള്‍ കാരണമാകുന്നുണ്ട്. ഇത്തരം പാനീയങ്ങള്‍ പൊതുവെ വിശപ്പു കൂട്ടും. ഇതുവഴി ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനും തടി കൂടാനും കാരണമാകും. ഭക്ഷണം കൂടുതല്‍ കഴിച്ചില്ലെങ്കിലും ഇവയിലെ പഞ്ചസാര തടി കൂടുവാന്‍ ഇട വരുത്തുന്നുണ്ട്. ഡയറ്റ് ഡ്രിങ്കുകള്‍ കഴിച്ചാലും വലിയ വ്യത്യാസമൊന്നുമുണ്ടാകുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Related News