Loading ...

Home USA

ചന്ദ്രനിലേക്ക് നാസയുടെ ലോക ഭീമന്‍ റോക്കറ്റ്

ജാക്സന്‍:വലിപ്പത്തിലും കരുത്തിലും ലോകത്തെ ഏറ്റവും ഭീമന്‍ റോക്കറ്റുമായി നാസ വീണ്ടും ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നു. ന്യൂഒര്‍ലാന്‍സിലെ മിച്ചൗഡ് അസംബ്ലി ഫെസിലിറ്റിയിലാണ് സ്പേസ് ലോഞ്ച് സിസ്റ്റം എന്ന് പേരിട്ട ഈ റോക്കറ്റ് നിര്‍മ്മിച്ചത്. 2024ലെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ എസ്.എല്‍.എസ്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി 310 അടി നീളമുള്ള പെഗാസസ് എന്ന കണ്ടയ്‌നര്‍ ബോട്ടില്‍ നാസയുടെ സ്റ്റെനിസ് സ്പേസ് സെന്ററില്‍ എത്തിക്കും. ഇക്കഴിഞ്ഞ എട്ടാം തീയതി പെഗസസ് യാത്ര ആരംഭിച്ചു. നാസയിലെ ഉദ്യോഗസ്ഥരും, ബോംയിംഗ്, ഏയ്റോജറ്റ് എന്നീ വിമാനകമ്ബനികളിലെ ഉദ്യോഗസ്ഥരും റോക്കറ്റിനെ അനുഗമിക്കുന്നുണ്ട്. മുമ്ബ് ബഹിരാകാശ വാഹനത്തിനായി ടാങ്കുകള്‍ കടത്തിവിടാന്‍ ഉപയോഗിച്ചിരുന്ന പെഗാസസ് വിപുലമായ എസ്.എല്‍.എസിനെ ഉള്‍ക്കൊള്ളാനായി വികസിപ്പിച്ചിട്ടുണ്ട് ചന്ദ്രന് പുറമേ ചൊവ്വ, ശനി, വ്യാഴം ഗ്രഹങ്ങളിലേക്കുള്ള റോബോട്ടിക് ശാസ്ത്ര ദൗത്യങ്ങള്‍ക്കും എസ്. എല്‍.എസ് ഉപയോഗിക്കും. ആദ്യ വിക്ഷേപണം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ആയിരിക്കും

Related News