Loading ...

Home National

ഇന്റര്‍നെറ്റ് പൗരന്റെ മൗലികാവകാശമെന്ന് സുപ്രിം കോടതി

അഞ്ച് മാസത്തെ ഇന്റര്‍നെറ്റ് റദ്ദാക്കലിനു ശേഷം ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ പൗരന്റെ ഭരണഘടന വഴി സംരക്ഷിക്കപ്പെടുന്ന മൗലികാവകാശങ്ങളില്‍ പെടുമെന്ന് സുപ്രിം കോടതി വിധിച്ചു.ഇന്റര്‍നെറ്റിനെ അനുച്ഛേദം 19(1)ന്റെ ഭാഗായി ഇതാദ്യമാണ് സുപ്രിം കോടതി പരിശോധിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം, ഏത് തൊഴിലും വ്യാപാരവും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയുടെ ഭാഗമാണ് ഈ അനുച്ഛേദം.കഴിഞ്ഞ സെപ്റ്റംബര്‍ 2019 ന് കേരള ഹൈക്കോടതി ഇന്റര്‍നെറ്റ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് വിധിച്ചിരുന്നു. എങ്കിലും ഇന്റര്‍നെറ്റ് അനിശ്ചിതമായി അടച്ചിടുന്നത് നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട കോടതി പക്ഷേ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് അടച്ചിട്ട ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമവിരുദ്ധമാണെന്ന് വിധിക്കാന്‍ തയ്യാറായില്ല. കശ്മീരില്‍ ഇന്റര്‍നെറ്റ് റദ്ദാക്കുന്നത് തുടരണോ എന്ന് പരിശോധിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്റര്‍നെറ്റ് നിരോധനവും ജുഡീഷ്യല്‍ നിരീക്ഷണത്തിന്റെ ഭാഗമായിരിക്കണമെന്നും കോടതി പറഞ്ഞു. കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം നീതീകരിക്കാനാവുമോ എന്ന കാര്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല.

Related News