Loading ...

Home National

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗന്‍യാനില്‍ ഒരു സഞ്ചാരി മാത്രം ; പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത് പതിനായിരം കോടി രൂപ

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരു സഞ്ചാരി മാത്രമായിരിക്കും പോകുന്നത് എന്ന് അറിയുന്നു. പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരില്‍ മൂന്ന് പേര്‍ ബഹിരാകാശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ഒരാളെ അയച്ചാല്‍ മതിയെന്നാണ് ഐ.എസ്.ആര്‍.ഒ നിലപാട്. നേരത്തെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അയയ്ക്കാനായിരുന്നു തീരുമാനം. പിന്നീട് സ്ത്രീകള്‍ വേണ്ട, പുരുഷന്‍മാര്‍ മതിയെന്നാക്കിയിരുന്നു. തിരഞ്ഞെടുത്ത യാത്രികര്‍ പരിശീലനത്തിനായി ഇൗ മാസം റഷ്യയിലേക്ക് പോകും. ഇന്ത്യയുടെ രാകേശ് ശര്‍മ്മ റഷ്യന്‍ പേടകത്തില്‍ ബഹിരാകാശത്തു പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഇന്ത്യ സ്വന്തം നിലയില്‍ ബഹിരാകാശത്ത്സഞ്ചാരിയെ അയച്ച അനുഭവമില്ല. അതാണ് ഒരാള്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍. മറ്റ് രാജ്യങ്ങളും ആദ്യയാത്രയില്‍ ഒരാളെയാണ് അയച്ചിട്ടുള്ളത്. പതിനായിരം കോടി രൂപയാണ് ഗഗന്‍യാന്‍ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.

Related News