Loading ...

Home National

ഈഫല്‍ ടവറിനും മേലെ ഇന്ത്യയുടെ അത്ഭുത പാലം ; ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം

ശ്രീനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കപ്പെടുകയാണ് , കശ്മീര്‍ താഴ്വര വികസനങ്ങളെ സ്വാഗതം ചെയ്യുകയാണ് . ഏറ്റവും വലിയ റെയില്‍ റോഡിനു പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ കമാനപ്പാലം ഇന്ത്യയില്‍ വരുന്നു . കശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് പാലം വരുന്നത് കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള ഭാഗത്താണ് ഇന്ത്യന്‍ റെയില്‍ വേ പാലം നിര്‍മ്മിക്കുന്നത്.മേല്‍ പാലത്തിന്റെ കമാനം 2017 ല്‍ ഉദ്ഘാടനം ചെയ്തിരുന്നു. 2012 നവംബറിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം . 150 വര്‍ഷത്തെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഒട്ടേറെ വെല്ലുവിളി നിറഞ്ഞതാണ് à´ˆ പദ്ധതിയെന്ന് കൊങ്കണ്‍ റെയില്‍വേ ചെയര്‍മാന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു . വലിയ ആര്‍ച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. 359 മീറ്റര്‍ നീളത്തില്‍ 5462 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. 1.3 കിമി നീളത്തിലുള്ള à´ˆ എന്‍ജിനിയറിങ് അത്ഭുതം ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരി പ്രദേശത്തെയും പരസ്പരം ബന്ധിപ്പിക്കും. 1110 കോടി മുടക്കിയാണ് ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരക്കൂടുതലുള്ള പാലം പണികഴിപ്പിക്കുന്നത്.പതിനാലു മീറ്റര്‍ വീതിയുള്ള ഇരട്ടവരിപ്പാതയും à´ˆ റെയില്‍വേ പാലത്തിനൊപ്പം നിര്‍മ്മിക്കും. 2004 ലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിശക്തമായ കാറ്റടിക്കുന്ന പ്രദേശമായതിനാല്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയര്‍ന്നതോടെ 2008 ല്‍ നിര്‍മ്മാണം നിര്‍ത്തി വച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററിനു മുകളില്‍ എത്തിയാല്‍ ട്രയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്ന ഉറപ്പിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെയും,മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനെയും അതിജീവിച്ച്‌,120 വര്‍ഷത്തോളം നിലനില്‍ക്കും വിധമാണ് പാലത്തിന്റെ നിര്‍മ്മാണം.25000 മെട്രിക്ക് ടണ്‍ ഇരുമ്പാണ്  നിര്‍മ്മാണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് .



Related News