Loading ...

Home sports

ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ വിജയകിരീടമണിഞ്ഞ് ഇന്ത്യ

അണ്ടര്‍-19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വിജയം. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തകര്‍ത്തത്. 69 റണ്‍സിനായിരുന്നു വിജയം. സിംബാബ്‌വേ, ന്യൂസിലാന്‍ഡ് എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. പരാജയമറിയാതെയാണ് ഫൈനലിലെത്തി ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. അണ്ടര്‍-19 ലോകകപ്പിനൊരുങ്ങുന്ന ടീമിന് ഈ വിജയം ഏറെ ആത്മവിശ്വാസം നല്‍കും. ഡര്‍ബനിലായിരുന്നു മത്സരം നടന്നത്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തുടക്കത്തിലെ പ്രകടനം. ഒരവസരത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റ് എന്നതായിരുന്നു. അവിടെ നിന്നും തിരിച്ചു കയറിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്. ദ്രുവ് ജുറലിന്റെ സെഞ്ചുറിയാണ് മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. ജുറലിന് പുറമെ തിലക് വര്‍മ്മ(70), സിദ്ധേര്‍ വീര്‍(48) എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 43.1 ഓവറില്‍ 190 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരേയും നഷ്ടമായി 52 റണ്‍സ് നേടിയ ജാക്ക് ലീസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അഥര്‍വ അഗര്‍വാള്‍ നാല് വിക്കറ്റ് വീഴ്ത്തി, രവി ബിഷ്‌നോയിക്ക് രണ്ട് വിക്കറ്റുണ്ട്.

Related News