Loading ...

Home sports

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍

ക്വലാലംപൂര്‍: മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിതാ ലോകതാരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്‌വാളും ക്വാര്‍ട്ടറില്‍ കടന്നു.നിലവിലെ ലോക ചാമ്ബ്യന്‍ പി.വി.സിന്ധു ലോക 19-ാം നമ്ബര്‍ ആയാ ഒഹോറിയെ 21-19, 21-15 എന്ന നിലയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൈന തായ്‌ലാന്റിന്റെ ആന്‍ സീ യങ്ങിനെ 25-23, 21-12നാണ് മറികടന്നത്. ആദ്യഗെയിമില്‍ ശരിക്കും വിയര്‍പ്പൊഴുക്കിയ ശേഷമാണ് സൈന 25-23ന് ഗെയിം പിടിച്ചത്. എന്നാല്‍ രണ്ടാം ഗെയിം സൈനയുടെ സുവര്‍ണ്ണകാലം ഓര്‍മ്മിപ്പിക്കുന്ന വിധമായിരുന്നു. 2012ലെ ഇന്ത്യയുടെ ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ് വെറും 30 മിനിറ്റിനകം 21-15ന് ഗെയിമും മത്സരവും സ്വന്തമാക്കി. എന്നാല്‍ സിന്ധുവിന്റെ മത്സരത്തില്‍ നിര്‍ണ്ണായക സമയത്ത് സര്‍വ്വ് ബ്രേക്ക് ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ താരം കളി സ്വന്തമാക്കിയത്. സമീപകാലത്തെ മത്സരങ്ങളില്‍ തികച്ചു ഫോം നഷ്ടപ്പെട്ടിരുന്ന സൈനക്കും സിന്ധുവിനും ക്വാര്‍ട്ടറിലേക്കുളള മുന്നേറ്റം ഏറെ ആശ്വാസകരമാണ്.

Related News