Loading ...

Home Kerala

വീടു നിര്‍മിക്കാന്‍ മരം നടണം ;2020-ല്‍ നഗരസഭയില്‍ 2020 മരങ്ങള്‍ ; മുദ്രാവാക്യം നിയമമാക്കി മാറ്റി

കൊടുങ്ങല്ലൂര്‍: ജില്ലയിലെ നഗരസഭാ പ്രദേശത്ത് വീട് നിര്‍മിക്കണോ രണ്ടു മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന മുദ്രാവാക്യം നിയമമാക്കി മാറ്റിയ നഗരസഭ 2020-ല്‍ നഗരസഭയില്‍ 2020 മരങ്ങള്‍കൂടി വെച്ചുപിടിപ്പിക്കാന്‍ പദ്ധതി . കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് പ്രസ്തുത വിഷയത്തില്‍ തീരുമാനമെടുത്തത്. മേത്തലയിലെ റെഡ് ബഡ്‌സുമായി ചേര്‍ന്നാണ് 44 വാര്‍ഡുകളിലും പൊതുസ്ഥലങ്ങളിലുമായി 2020 ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. മരങ്ങള്‍ നട്ട ശേഷം രണ്ടു വര്‍ഷത്തേക്കെങ്കിലും അവയെ പരിപാലിക്കുന്നതിനും വെള്ളം, വളം എന്നിവ നല്‍കുന്നതിനും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കും . നഗരസഭ പ്രദേശത്ത് എട്ട് സെന്റില്‍ കുറയാത്ത സ്ഥലത്ത് 1500 ചതുരശ്ര അടിക്കു മുകളിലുള്ള വീട് നിര്‍മിക്കുന്നവര്‍ രണ്ടു മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന നിയമം വിജയകരമായി നടപ്പിലാക്കിയ നഗരസഭയാണ് കൊടുങ്ങല്ലൂര്‍. വീടിനുള്ള അപേക്ഷകളും പ്ലാനും നഗരസഭയില്‍ സമർപ്പിക്കുമ്പോൾ  തന്നെ മരങ്ങള്‍ നടുന്ന സ്ഥലവും രേഖപ്പെടുത്തണം.ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് . കൂടാതെ വര്‍ധിച്ച്‌ വരുന്ന കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും അന്തരീക്ഷവായുവിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനും നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ചെറുവനങ്ങളും പച്ചത്തുരുത്തുകളും വെച്ചുപിടിപ്പിക്കുന്നത് സഹായകമാകും .നഗരസഭ യോഗത്തില്‍ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അധ്യക്ഷനായി.

Related News