Loading ...

Home Gulf

യുഎഇയില്‍ കനത്ത മഴ; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ. വരും ദിവസങ്ങളിലും കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ തന്നെ രാജ്യത്തെ പല സ്ഥലങ്ങളിലും മഴ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയും കാലാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിടിവങ്ങളില്‍ ലഭിച്ച മഴ ക്ലൗഡ് സീഡിങ് കാരണമുണ്ടായതാണ്. വെള്ളിയാഴ്ച മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സമയങ്ങളില്‍ പാലിക്കേണ്ട വേഗപരിധി ഇലക്‌ട്രോണിക് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് കര്‍ശനമായി പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും ഓരോ സമയത്തും അധികൃതര്‍ നല്‍കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും വേണം. യുഎഇ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതിരോറ്റിയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News