Loading ...

Home Europe

മൂന്ന് കൊല്ലത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 99 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബ്രെക്സിറ്റ് ബില്‍ പാസാക്കി ബ്രിട്ടന്‍

ലണ്ടന്‍: അങ്ങനെ കാത്ത് കാത്തിരുന്ന് ഏറെ കടമ്പകൾ  താണ്ടി ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രെക്സിറ്റ് ബില്‍ പാസായി. മൂന്ന് കൊല്ലത്തെ ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 99 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബ്രെക്സിറ്റ് ബില്‍ ബ്രിട്ടന്‍ പാസാക്കിയിരിക്കുന്നത്. ബില്ലിനെ അനുകൂലിച്ച്‌ 330 എംപിമാര്‍ വോട്ട് ചെയ്തപ്പോള്‍ 231 എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. à´ˆ വരുന്ന 22ന് നിയമം ആക്കുന്ന ബില്‍ 31ന് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രെക്സിറ്റിന്റെ അവസാന കടമ്ബ കടന്നത് ഒച്ചപ്പാടുകള്‍ ഇല്ലാതെയാണ്. ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ കടുത്ത വാദപ്രതിവാദങ്ങളാണുണ്ടായിരുന്നത്. ഇതിന് മുൻമ്പ്   മുന്‍ പ്രധാനമന്ത്രി തെരേസ മെയ്‌ ഇത് സംബന്ധിച്ച തയ്യാറാക്കിയ ഡീല്‍ മൂന്ന് വട്ടം കോമണ്‍സ് നിരസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തയ്യാറാക്കിയിരിക്കുന്ന ബില്ലാണ് പാസാക്കിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി എതിര്‍ത്തുവെങ്കിലും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള യൂറോപ്യന്‍ യൂണിയന്‍ വിത്ത്ഡ്രാവല്‍ അഗ്രിമെന്റ് ബില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് കോമണ്‍സില്‍ പാസാക്കിയിരിക്കുന്നത്. ഇതിന്റെ മൂന്നാം റീഡിംഗില്‍ എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. കോമണ്‍സിലെ പ്രധാനപ്പെട്ട കടമ്ബ പിന്നിട്ട ബില്‍ അടുത്ത ആഴ്ച ഹൗസ് ഓഫ് ലോര്‍ഡ്സിലേക്ക് അംഗീകാരത്തിനായി അയക്കുന്നതാണ്. ബില്ലിന് മേല്‍ കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണമായിരിക്കും ലോര്‍ഡ്സില്‍ നടക്കുന്നത്. തുടര്‍ന്ന് ഇതു പ്രകാരം ജനുവരി 31ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുകയും ചെയ്യും. ലോര്‍ഡ്സിലെത്തുന്ന വേളയില്‍ ബില്ലിന് മേല്‍ ഭേദഗതികള്‍ നിര്‍ദേശിച്ച്‌ റിമെയിനര്‍ പീറുമാര്‍ രംഗത്തെത്തുമെന്നുറപ്പാണ്. എന്നാല്‍ ബില്‍ ലോര്‍ഡ്സില്‍ പാസാകുമെന്ന് തന്നെയുള്ള ആത്മവിശ്വാസത്തിലാണ് മന്ത്രിമാര്‍ മുന്നോട്ട് പോകുന്നത്. à´ˆ മാസം അവസാനത്തോടെ ക്രമത്തിലുള്ള ഒരു ബ്രെക്സിറ്റ് ഉറപ്പ് വരുത്തുന്ന രീതിയിലുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്. ജനുവരി 22 മുതല്‍ ഇത് സംബന്ധിച്ച ബില്‍ യുകെയില്‍ നടപ്പിലാകുന്നതായിരിക്കും. ബ്രസല്‍സില്‍ നിന്നും വേര്‍പെട്ട് പോകുന്ന നടപടി പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായകമായ  ചുവടുവയ്പ്പാണ്  ഇന്നലെ ബില്‍ പാസാക്കിയതിലൂടെ യുകെ നടത്തിയിരിക്കുന്നത്. ഡിസംബറില്‍ നടന്ന ഇലക്ഷനില്‍ ബോറിസ് വന്‍ വിജയത്തോടെ തിരിച്ച്‌ വന്നത് à´ˆ ബില്‍ പാസാക്കുന്നതില്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകരുകയായിരുന്നു.



Related News