Loading ...

Home USA

ഇറാനെതിരെയാ നടപടിയില്‍ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാര്‍ലമെന്റ്

ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കുന്ന പ്രമേയം പാസായി. ഡെമോക്രറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സര്‍വേയില്‍ 194ന് എതിരെ 224 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 3 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചയ്തു. ഇരു രാജ്യങ്ങളുടെയും നിലപാടില്‍ അയവു വന്നിട്ടുണ്ട്. ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ഉടലെടുത്തത്.

Related News