Loading ...

Home Gulf

ഷോപ്പ് ഖത്തര്‍ 2020ന് തുടക്കമായി

ദോഹ: ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഷോപ്പ് ഖത്തര്‍ 2020 ബറാഹത്ത് മുശെയ്രിബില്‍ ഉദ്ഘാടനം ചെയ്തു. ഫാഷന്‍ ഷോ, ചൈനീസ് ലയണ്‍ ഷോ തുടങ്ങിയ വര്‍ണാഭമായ പരിപാടികളോടെയാണ് നാലാമത് ഷോപ്പ് ഖത്തറിന് തുടക്കം കുറിച്ചത്. ടൂറിസം രംഗത്തെ വളര്‍ച്ചയും വ്യാപാര മേഖലയ്ക്ക് പ്രോല്‍സാഹനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഷോപ്പ് ഖത്തറില്‍ 30ഓളം വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാഴ്ച്ച നീളുന്ന മേളയില്‍ വിവിധ രാജ്യക്കാര്‍ പങ്കാളികളാവും. ഷോപ്പ് ഖത്തറിനോടനുബന്ധിച്ച്‌ റീട്ടെയില്‍ വ്യാപരമേഖലയില്‍ വമ്ബന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങളും ലഭിക്കും. മാളുകളില്‍ സംഗീത മേളകള്‍, കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ പരിപാടികള്‍ തുടങ്ങിയവ നടക്കും. ജനുവരി 31 വരെ നീളുന്ന ഷോപ്പ് ഖത്തറില്‍ 70 ശതമാനംവരെ കാഷ് ഡിസ്‌കൗണ്ടിനു പുറമേ 20 ലക്ഷം റിയാല്‍വരെ വരുന്ന കാറുകളാണ് 12 മാളുകളില്‍ നിന്ന് സമ്മാനമായി ലഭിക്കുക.

Related News