Loading ...

Home Gulf

സൗദിയില്‍ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രൊബേഷന്‍ കാ​ലം ആ​റു​മാ​സ​മാ​ക്കി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രൊബേഷൻ  ആ​റു​മാ​സ​മാ​യി നീ​ട്ടി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി ജോ​ലി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ ആ​ദ്യ​ത്തെ മൂ​ന്നു​മാ​സ​മാ​യി​രു​ന്നു നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​കാ​ലം. അ​താ​ണി​പ്പോ​ള്‍ ആ​റു​മാ​സ​മാ​യി നീ​ട്ടാ​ന്‍ തൊ​ഴി​ല്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യ​ത്. മൂ​ന്നു​മു​ത​ല്‍ ആ​റു​മാ​സം വ​രെ ആ​കാം എ​ന്നാ​ണ്​ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ആ​റു​മാ​സം ​വ​രെ​യാ​ക്ക​ണ​മെ​ന്ന്​ നി​ര്‍​ബ​ന്ധ​മി​ല്ല. അ​തി​നി​ട​യി​ല്‍ എ​പ്പോ​ഴും ​െപ്രാ​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി തൊ​ഴി​ലു​ട​മ​​ക്ക്​ തൊ​ഴി​ലാ​ളി​യെ സ്ഥി​ര​പ്പെ​ടു​ത്താം. എ​ന്നാ​ല്‍, ആ​റു​മാ​സം വ​രെ നീ​ട്ടു​ന്ന​ത്​ തൊ​ഴി​ലാ​ളി​യു​ടെ കൂ​ടി അ​നു​മ​തി​യോ​ടെ​യാ​ക​ണം എ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ വി​ധേ​യ​മാ​യി ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ദീ​ര്‍ഘി​പ്പി​ക്കു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ല്‍, ഒ​രേ ത​സ്​​തി​ക​യി​ല്‍ ത​ന്നെ ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​ഘ​ട്ട​മാ​യി നി​യ​മി​ക്കാ​ന്‍ പാ​ടി​ല്ല. മ​റ്റൊ​രു ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​റ്റി നി​യ​മി​ക്കു​േ​മ്ബാ​ഴാ​ണ്​ ആ​റു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ നീ​ട്ടാ​ന്‍ അ​നു​മ​തി. അ​തു​പോ​ലെ വേ​ത​ന നി​യ​മ​ത്തി​ലും ഒ​രു പ​രി​ഷ്​​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. ശമ്പളത്തിന്റെ  50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പി​ടി​ച്ചു​വെ​ക്ക​ണ​മെ​ങ്കി​ല്‍ തൊ​ഴി​ലാ​ളി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​ര്‍ഷ​ത്തി​ല്‍ 21 ദി​വ​സ​വും ഒ​രു തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ല്‍ അ​ഞ്ചു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക്ക് വ​ര്‍ഷ​ത്തി​ല്‍ 30 ദി​വ​സ​വും വേ​ത​ന​ത്തോ​ടു​കൂ​ടി​യ വാ​ര്‍ഷി​ക അ​വ​ധി​ക്ക് അ​ര്‍ഹ​ത​യു​ണ്ട്.വാ​ര്‍ഷി​ക അ​വ​ധി സ്വ​മേ​ധ​യാ ഉ​പേ​ക്ഷി​ക്കു​വാ​നോ അ​വ​ധി​ക്ക് പ​ക​രം പ​ണം സ്വീ​ക​രി​ക്കു​വാ​നോ പാ​ടു​ള്ള​ത​ല്ല. അ​വ​ധി​ക്കാ​ല​ത്ത് മ​റ്റൊ​രു തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.


Related News