Loading ...

Home Education

ഡെല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 3358 അധ്യാപകര്‍, 197 ലൈബ്രേറിയന്‍ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 3358 ഒഴിവുകളിലേക്ക് ഡെല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി വിദ്യാഭ്യാസ വകുപ്പിനുകീഴിലെ ഗ്രൂപ്പ് ബി തസ്തികയിലാണ് ഒഴിവുകള്‍. യോഗ്യത, പ്രായപരിധി, ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ക്ക് https://dsssb.delhi.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://dsssbonline.nic.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 24 മുതല്‍ ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള 197 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക

Related News