Loading ...

Home Kerala

മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ നീക്കണം; സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം

മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. പരിസ്ഥിതിയില്‍ നാശം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നിര്‍ദേശം നല്‍കി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ നീക്കണമെന്നും, കൈയേറ്റത്തിനെതിരെ സ്വീകരിച്ച നടപടിയും തല്‍സ്ഥിതിയും വിശദീകരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അടുത്ത സിറ്റിംഗിനു മുമ്ബ് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. പാരിസ്ഥിതിക സന്തുലനാവസ്ഥക്ക് ദോഷകരമായി നിര്‍മാണം നടത്തിയവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ചെന്നൈ ബെഞ്ച് നിര്‍ദേശിച്ചു. കൂടാതെ, പ്രദേശത്തെ വായു - ജല മലിനീകരണ തോത് സംസ്ഥാന മലിനീകരണ അതോറിറ്റി നിരീക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. സര്‍ക്കാരിനു പുറമേ വനം, പരിസ്ഥിതി, റവന്യൂ വകുപ്പുകളും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് മാര്‍ച്ച്‌ 17 ന് ട്രൈബ്യൂണല്‍ പരിഗണിക്കും. മൂന്നാറിലെ അവാസ്ഥ വ്യവസ്ഥയ്ക്ക് ഹാനികരമായിട്ടുള്ള അനധികൃത നിര്‍മിതികള്‍ പൊളിച്ച്‌ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭവന നിര്‍മാണ ചെയര്‍മാന്‍ കൂടിയായ പി പ്രസാദ് ഹര്‍ജി നല്‍കിയത്.

Related News