Loading ...

Home National

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇനി പ്രത്യേക ഉപദേശക സമിതി

രാജ്യത്ത് ദ്രുതഗതിയില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് മേഖലക്ക് കൂടുതല്‍ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായി പുതിയ à´šà´¿à´² തീരുമാനങ്ങളെടുത്തിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍.രാജ്യത്ത് സാമ്പത്തിക  മാന്ദ്യം രൂക്ഷമായപ്പോഴും വളര്‍ച്ച നിലനിര്‍ത്തി മുന്നേറിയിരുന്നു നമ്മുടെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍. ഇന്ത്യയില്‍ നല്ല സാഹചര്യമാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി സുഭദ്രമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആലോചന. നിക്ഷേപവും വായ്പകളും നടത്തിപ്പും വിപണി കണ്ടെത്തലുമൊക്കെ എളുപ്പമുള്ളതാക്കി തീര്‍ക്കാനായി ഇത്തരം സംരംഭകരെ എങ്ങിനെയൊക്കെ സഹായിക്കാമെന്നാണ് കേന്ദ്രത്തിന്റെ ചിന്ത. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഉപദേശക സമിതിയെ നിയമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. à´ˆ ഉപദേശക സമിതിയുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ നല്ല നിലയില്‍ നടപ്പാക്കാന്‍ സംരംഭകര്‍ക്ക് സാധിക്കും. വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എളുപ്പം സാധിക്കും.ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യൂനികോണിലെ അംഗത്വം വര്‍ധിപ്പിച്ചതും പ്രത്യാശ പകരുന്ന കാര്യമാണ്. മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും രാജ്യത്തെ അതിവേഗ വളര്‍ച്ചാ ശേഷിയുള്ള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതിനും പ്രതിബന്ധങ്ങള്‍ അകറ്റുന്നതിനും വേണ്ടിയാണ് സമിതിയെ നിയമിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്,ടെക്‌നോളജി ആവാസ വ്യവസ്ഥയിലെ വമ്പന്‍മാരുടെ പേരുകള്‍ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. യാത്രാ സേവനദാതാക്കളായ à´’à´² സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍, എജ്യുക്കേഷന്‍ ടെക്പ്ലാറ്റ്‌ഫോമിലുള്ള ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍,ഇന്‍ഫോസിസ് സഹസ്ഥാപകരായ നന്ദന്‍ നീലേകാനി,ക്രിസ് ഗോപാലകൃഷ്ണന്‍,വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകര്‍ തുടങ്ങിയവര്‍ സ്റ്റാര്‍ട്ടപ്പ് ഉപദേശകസമിതിയില്‍ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റെഗുലേറ്റര്‍മാരും സമിതിയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ സര്‍ക്കാരുമായി ഇടപഴകേണ്ട സാഹചര്യമുണ്ടാകുന്നതിനാല്‍ എല്ലാ വകുപ്പുകളില്‍ നിന്നും ഉള്ള നിര്‍ദിഷ്ഠ ഉദ്യോഗസ്ഥരെ സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും. ഉപദേശക സമിതിയുടെ ആദ്യ സമ്മേളനം കേന്ദ്രബജറ്റിന് മുമ്പയി ഉണ്ടായേക്കും.ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വിഷന്‍ 2024 ഭാഗമായാണ് സമിതിയെ തീരുമാനിക്കുന്ന പദ്ധതി നിശ്ചയിച്ചത്. മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയാണ് നിലവില്‍ രാജ്യത്തുള്ളത്. അതിനാല്‍ തന്നെ à´ˆ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഇന്നോവേറ്റീവ് ആശയങ്ങളിലു ള്ള  സ്റ്റാര്‍ട്ടപ്പുകള്ക്ക് മതിയായ പ്രോത്സാഹനം നല്‍കുന്നതിനായി അഞ്ഞൂറ് ഇന്‍കുബേറ്ററുകളും ആക്‌സിലേറ്റര്‍മാരെയും നിയമിക്കുക . വായ്പാ സേവനം ഉറപ്പുവരുത്തുക,നിക്ഷേപ സമാഹരണത്തിന് സഹായം നല്‍കുക എന്നിവയെല്ലാം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.സ്റ്റാര്‍ട്ടപ്പ് നിയന്ത്രണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച്‌ ഡിപിഐടി ചര്‍ച്ച നടത്തിയിരുന്നു. സെബി,ആര്‍ബിഐ,കോര്‍പ്പറേറ്റ് മന്ത്രാലയം എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.






Related News