Loading ...

Home cinema

'ചാപാക്​​' സിനിമക്കെതിരെ ആസിഡ്​ ഇരയുടെ അഭിഭാഷക കോടതിയിലേക്ക്​

ന്യൂഡല്‍ഹി: ആസിഡ്​ ആക്രമണത്തിനിരയായ ലക്ഷ്​മി അഗര്‍വാള്‍ എന്ന സ്​ത്രീയുടെ അതിജീവനത്തി​​​െന്‍റ കഥപറയുന്ന ബോളിവുഡ്​ ചിത്രം 'ചാപാക്​'​​​െന്‍റ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ലക്ഷ്​മിയുടെ അഭിഭാഷക അപര്‍ണ ഭട്ട്​. ലക്ഷ്​മിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മിച്ച സിനിമയുടെ ക്രെഡിറ്റില്‍ ലക്ഷ്​മിക്ക്​ മതിയായ പരിഗണന നല്‍കിയില്ലെന്ന്​ ആരോപിച്ചാണ്​ നിയമനടപടിയിലേക്ക്​ നീങ്ങുന്നത്​. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതമായതായി അഭിഭാഷക ഫേസ്​ബുക്ക്​ ​േപാസ്​റ്റില്‍ വ്യക്തമാക്കുന്നു.ചിത്രത്തില്‍ ലക്ഷ്​മിയായി ദീപിക പദുകോണാണ്​ വേഷമിടുന്നത്​. ലക്ഷ്​മി അഗര്‍വാളി​​​െന്‍റ യഥാര്‍ഥ ജീവിതത്തില്‍ നിയമ പോരാട്ടത്തിലൂടെ പാട്യാല ഹൗസ്​ കോടതിയില്‍ നിന്ന്​ നീതി നേടിക്കൊടുക്കുന്നതില്‍ അഭിഭാഷകയായ അപര്‍ണ ഭട്ട്​ സുപ്രധാന പങ്കാണ്​​ വഹിച്ചിട്ടുള്ളത്​. ''എ​​​െന്‍റ സംഭാവനകളെ അംഗീകരിക്കുകയും നന്ദി രേഖപ്പെടുത്തുക പോലും ചെയ്യാത്ത ചിത്രത്തി​​​െന്‍റ അണിയറ പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും ചെയ്​ത സുഹൃത്തുക്കള്‍ക്ക്​ നന്ദി. കരുത്തരായ നിര്‍മാതാക്കള്‍​ക്കൊപ്പം എത്തില്ലെങ്കിലും നിശബ്ദത പാലിച്ചാല്‍ ഇൗ അനീതിയെ അംഗീകരിക്കുന്നതായി വരു​ം. ഞാന്‍ അടുത്ത ഘട്ടത്തിലേക്ക്​ കടക്കാന്‍ തീരുമാനിച്ചു​. പ്രത്യാഘാതം നേരിടാന്‍ തയാറാണ്​.'' അപര്‍ണ ഭട്ട്​ ഫേസ്​ബുക്കില്‍ കുറിച്ചു.

Related News