Loading ...

Home youth

മികച്ച തൊഴിലവസരവുമായി എസ്ബിഐ : അപേക്ഷ ക്ഷണിച്ചു

മികച്ച തൊഴിലവസരവുമായി എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). ക്ലറിക്കല്‍ കേഡറില്‍ പെടുന്ന ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത. ഡിഗ്രി അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലായി 8000 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരള സര്‍ക്കിളില്‍ 400 ഒഴിവുകളുണ്ട്. സംവരണവിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കുമായി മാറ്റിവെച്ച 224 ബാക്ക്ലോഗ് ഒഴിവുകളും ഇതോടൊപ്പം നികത്തും. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. 2020 ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ പ്രാഥമിക പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള മെയിന്‍ പരീക്ഷ ഏപ്രില്‍ 19-ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://bank.sbi/web/careers, https://www.sbi.co.in/web/careers അവസാന തീയതി : ജനുവരി 26

Related News