Loading ...

Home Business

ഇന്ത്യയുടെ വളര്‍ച്ച പ്രവചനവുമായി ലോകബാങ്ക്, ഈ വര്‍ഷം 5 ശതമാനം വളര്‍ച്ച

ലോകബാങ്ക് 2019-2020 സാമ്പത്തിക  വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്ന് പ്രവചിച്ചു. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായി ഉയരുമെന്നും അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിന്റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും 2020 ല്‍ പാക്കിസ്ഥാനില്‍ വളര്‍ച്ച മൂന്ന് ശതമാനമോ അതില്‍ കുറവോ ആയിരിക്കുമെന്നും ലോകബാങ്ക് പ്രവചിച്ചു. മാക്രോ ഇക്കണോമിക് സ്ഥിരത ശ്രമങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ആഗോള സാമ്പത്തിക  സാധ്യതകളുടെ ഏറ്റവും പുതിയ പതിപ്പില്‍ വ്യക്തമാക്കി. ബാങ്ക് ഇതര ധനകാര്യ കമ്പനികളില്‍ നിന്നുള്ള വായ്പയുടെ ബലഹീനത നിലനില്‍ക്കുന്ന ഇന്ത്യയിലെ സാഹചര്യത്തില്‍, മാര്‍ച്ച്‌ 31 ന് അവസാനിക്കുന്ന 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. അടുത്ത സാമ്പത്തിക  വര്‍ഷം ഇത് 5.8 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് ബുധനാഴ്ച പറഞ്ഞു. നിക്ഷേപവും വ്യാപാരവും കഴിഞ്ഞ വര്‍ഷത്തെ ബലഹീനതയില്‍ നിന്ന് ക്രമേണ വീണ്ടെടുക്കുന്നതിനാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 2020 ല്‍ 2.5 ശതമാനമായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാല്‍ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ലോക ബാങ്ക് വ്യക്തമാക്കി. യുഎസിന്റെ വളര്‍ച്ച à´ˆ വര്‍ഷം 1.8 ശതമാനമായി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് യൂറോ പ്രദേശത്തിന്റെ വളര്‍ച്ച 2020 ല്‍ ഒരു ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിംഗ് ഇതര മേഖലയിലെ കടുത്ത വായ്പാ സാഹചര്യങ്ങള്‍ രാജ്യത്തെ ആഭ്യന്തര ആവശ്യം ഗണ്യമായി ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകുമെന്നും ഇന്ത്യ വിഭാഗം റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് വ്യക്തമാക്കി.










Related News