Loading ...

Home sports

2020 അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് ജനുവരി 17ന് തുടക്കമാകും

2020 ജനുവരി 17 മുതല്‍ ഫെബ്രുവരി 9 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് 2020 ഐസിസി അണ്ടര്‍ -19 ലോകകപ്പ് ക്രിക്കറ്റ്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പും ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന രണ്ടാമത്തേതും ആണിത്. ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും,16 ടീമുകളെയും നാല് ഗ്രുപ്പുകളാക്കിയാകും മത്സരം. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ ലീഗിലേക്ക് മുന്നേറും. .ഓരോ ഗ്രൂപ്പിലെയും ഏറ്റവും താഴെയുള്ള രണ്ട് ടീമുകള്‍ പ്ലേറ്റ് ലീഗിലേക്ക് മുന്നേറുന്നു. ഇന്ത്യയാണ് നിലവിലെ ചമ്പ്യാന്മാർ .2018 ലോകകപ്പിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ (ഐസിസി) മികച്ച പതിനൊന്ന് ടീമുകള്‍ 2020 ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി. അഫ്ഗാനിസ്ഥാന്‍ഓസ്‌ട്രേലിയ,ബംഗ്ലാദേശ്, ഇംഗ്ലണ്ട് ,ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, നൈജീരിയ, കാനഡ,യുണൈറ്റഡ് അറബ് എമിറേറ്റ്സ്,ജപ്പാന്‍,സ്കോട്ട്ലന്‍ഡ് എന്നീ ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്. പ്രാദേശിക യോഗ്യതാ ഗ്രൂപ്പ് നേടിയ ആദ്യ ടീമായി നൈജീരിയ മാറി, അവരുടെ ചരിത്രത്തില്‍ ആദ്യമായി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി.

Related News