Loading ...

Home Kerala

ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ മലപ്പുറം ഒന്നാമത്

തിരുവനന്തപുരം: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ മലപ്പുറം ഒന്നാമത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 44.1 ശതമാനം വളര്‍ച്ചയാണ് മലപ്പുറം കരസ്ഥമാക്കിയത്. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് മലപ്പുറം ആദ്യ സ്ഥാനത്തിടം പിടിച്ചത്. അഞ്ച് വര്‍ഷ കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച നേടിയാണ് മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.വിയറ്റ്‌നാമിലെ കാന്‍ തോ നഗരമാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട് 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ  കൊല്ലം 31.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി പത്താം സ്ഥാനത്താണ്. 2015 മുതല്‍ 2020 വരെയുള്ള കണക്കുപ്രകാരമാണ് ഇക്കണോമിക്സ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പട്ടിക തയ്യാറാക്കിയത്. ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച മൂന്ന് നഗരങ്ങളും കേരളത്തില്‍ നിന്നാണ് എന്ന പ്രത്യേകതയും പട്ടികയുണ്ട്. മലപ്പുറത്തിനെ കൂടാതെ കോഴിക്കോടും കൊല്ലവുമാണ് ആദ്യ പത്തിലെ മികച്ച നഗരങ്ങള്‍. കോഴിക്കോട് നാലാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ കൊല്ലം പത്താം സ്ഥാനത്ത് ഇടം പിടിച്ചു. തൃശ്ശൂര്‍ ജില്ല 13ാം സ്ഥാനത്തായി മികവറിയിച്ചിട്ടുണ്ട്. 27ാം സ്ഥാനത്തുള്ള സൂറത്തും 30ാം സ്ഥാനത്തുള്ള തിരുപ്പൂരും മാത്രമാണ് പട്ടികയില്‍ ഇടമുറപ്പിച്ച മറ്റു ഇന്ത്യന്‍ നഗരങ്ങള്‍. ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ആണ് പഠനം നടത്തിയത്. ലോകത്തെ വലിയ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ടോക്യോയാണ് ഒന്നാമത്. മുംബൈ ആറാമതും. കൊല്‍ക്കത്ത പതിനാലാം സ്ഥാനത്തും ഇടംപിടിച്ചു. ബെംഗളൂരു (27), ചെന്നൈ (31), ഹൈദരാബാദ് (36) എന്നിവയും à´ˆ പട്ടികയിലുണ്ട്. ലോകത്തെ ഗ്രാമീണ ജനസംഖ്യയിലും ഇന്ത്യയാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തും. അതേസമയം മികച്ച ജീവിത സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടമില്ല. ഓസ്ട്രിയയിലെ വിയന്നയും ഓസ്‌ട്രേലിയയിലെ മെല്‍ബണുമാണ് à´ˆ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. 2017 ലെ കണക്കു പ്രകാരം ചൈനയാണ് 141 കോടി ജനസംഖ്യയുമായി ലോകരാജ്യങ്ങളില്‍ ഒന്നാമത്. 134 കോടിയുമായി ഇന്ത്യ രണ്ടാമതാണ്. പക്ഷേ, ദ് ഇക്കണോമിസ്റ്റ് തയ്യാറാക്കിയ ലിസ്റ്റിലെ അനുമാനം 2040 ല്‍ ഇന്ത്യ ഒന്നാമതും( 19.8 ദശ ലക്ഷം ) ചൈന രണ്ടാമതും( 19.8 ദശ ലക്ഷം ) എത്തുമെന്നാണ്. 2019 അവസാനത്തില്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 16 വികസന മാനദണ്ഡങ്ങള്‍ പരിഗണിച്ചതില്‍ 70 പോയിന്റോടെയാണ് ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചത്. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് സംസ്ഥാനം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്. മലപ്പുറം അതിവേഗം വളരാന്‍ പ്രധാന കാരണങ്ങള്‍ ഗള്‍ഫ് പണവും കെട്ടുറപ്പും, സാമ്ബത്തിക മുന്നേറ്റവുമാണ് മലപ്പുറം അതിവേഗം വളരുന്നതിന്റെ കാരണം. വിദ്യാഭ്യാസ മുന്നേറ്റത്തിലും മലപ്പുറം ഒന്നാം സ്ഥാനത്താണ്. അതായത് കേരളത്തില്‍ സാമ്പത്തിക മുന്നേറ്റം ഏറ്റവും കൂടുതല്‍ നേടിയ ജില്ലകളിലൊന്ന്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും ജനവിഭാഗത്തിനിടയില്‍ ഐക്യവും, സാമ്പത്തിക ഭദ്രതയും, വികസന കെട്ടുറപ്പും ഉണ്ടായിട്ടുണ്ടെന്ന് മാത്രമല്ല, വിമര്‍ശനങ്ങള്‍ പോലും വക വെക്കാതെ മലപ്പുറം ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്.



Related News