Loading ...

Home USA

ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി നാസ, ജീവന്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ എന്ന് കണ്ടെത്തല്‍

വാഷിങ്ടണ്‍: ഭൂമിയോട് സാമ്യമുള്ള മറ്റൊരു ഗ്രഹത്തെ കൂടി കണ്ടെത്തിയതായി നസ. ടിഒഐ 7 ഡി എന്നാണ് പുതിയ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതതലാണ് എന്നാണ് നാസയുടെ കണ്ടെത്തല്‍. ഭൂമിയുടെ സമാന വലിപ്പവും താപനിലയും ഉള്ള ഗ്രഹമാണ് ടിഒഐ 7 ഡി എന്ന ഗ്രഹം എന്ന് നാസ വ്യക്തമാക്കുന്നു.
യു എസ് ആസ്ട്രണോമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തിലാണ് ഭൂമിക്ക് സമാനമായ പുതിയ ഗ്രഹത്തെ കണ്ടെത്തൊയതയി നാസ പ്രഖ്യാപിച്ചത്. യുഒഐ 700 എന്ന നക്ഷത്രത്തിന് ചുറ്റുമാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. ജലത്തിന് ദ്രവ രൂപത്തില്‍ തുടരാന്‍ സാധിക്കുന്ന താപനിലയാണ് ഗ്രഹത്തിലുള്ളത് എന്നാണ് കണ്ടെത്തല്‍. ഇതാണ് ജീവനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. നാസയുടെ കെപ്ലസ് സ്പേസ് ടെലസ്‌കോപ് ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ഗ്രഹത്തെ സ്പിറ്റ്സര്‍ സ്പേസ് ടെലസ്കോപ്പ് ഉപയോഗിച്ച്‌ ഗ്രഹത്തിന്റ്രെ വലിപ്പവും നക്ഷത്രത്തില്‍നിന്നുള്ള അകലവും കണ്ടെത്തിയത്. സമാനമായ രീതിയില്‍ മൂന്ന് ഗ്രഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു എങ്കിലും ഇവ നക്ഷത്രങ്ങളില്‍നിന്നും കൃത്യമയ അകലത്തില്‍ അല്ലാത്തതിനാല്‍ വാസയോഗ്യമല്ല എന്ന് തെളിഞ്ഞിരുന്നു.

Related News