Loading ...

Home International

ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം : ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍

ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം. ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഏറെ ആഴത്തില്‍ ബാധിച്ചു കഴിഞ്ഞു. കാലാവസ്ഥ അപകടകരമാം വണ്ണം വ്യതിചലിച്ചിരിക്കുന്നു എന്നത് ഓരോ ദിവസത്തിലും ദൃശ്യമാണ് എന്ന് ഗവേഷകര്‍. 2012 മുതല്‍ ഓരോ ദിവസവും പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ റെക്കോര്‍ഡുകള്‍ കാലാവസ്ഥാ വ്യതിയാനം ഭൂമിയെ എത്രത്തോളം ബാധിച്ചു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെയും നോര്‍വെയിലെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു . 1951 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ കാലാവസ്ഥയും 2009 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ കാലാവസ്ഥയും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ വലിയ വ്യത്യാസമാണ് ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായത്. 1999 മുതലാണ് കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. 2012 ഓടെ ഓരോദിവസവും ഇതിന്റെ പരിണിതഫലങ്ങള്‍ കണ്ടുതുടങ്ങി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആഗോളതാപനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്ത വര്‍ഷങ്ങളിലായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

Related News