Loading ...

Home Gulf

അസ്ഥിര കാലാവസ്ഥ തുടര്‍ന്നേക്കും; ഒറ്റപ്പെട്ട മഴക്കും സാധ്യത

ദോ​ഹ: രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​യോ​ളം അ​സ്ഥി​ര കാ​ലാ​വ​സ്ഥ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ര്‍ കാ​ലാ​വ​സ്ഥ വ​കു​പ്പ് (ക്യു.​എം.​ഡി) പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്തി​െന്‍റ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇൗ ​ആ​ഴ്ച​ക്കി​ടെ സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ന്യൂ​ന​മ​ര്‍​ദം ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​നാ​ല്‍ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ട​യ്ക്കി​ടെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ക്ര​മേ​ണ തീ​വ്ര​ത​യേ​റി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യും ഖ​ത്ത​ര്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.ഈ ​സീ​സ​ണി​ല്‍ ആ​ദ്യ​മാ​യി തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ താ​പ​നി​ല 10 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ വ​രെ എ​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ പു​തി​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. തി​ര​മാ​ല​ക​ളു​ടെ ഉ​യ​രം പ​ത്തു അ​ടി​യോ​ളം ഉ​യ​രാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.ജ​നു​വ​രി 14 വ​രെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ കാ​റ്റും രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും താ​പ​നി​ല​യി​ലും ഗ​ണ്യ​മാ​യ കു​റ​വു​മു​ണ്ടാ​കും. ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ഏ​റ്റ​വും പു​തി​യ അ​പ്ഡേ​റ്റു​ക​ള്‍ പി​ന്തു​ട​രാ​ന്‍ ഖ​ത്ത​ര്‍ കാ​ലാ​വ​സ്ഥ വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Related News