Loading ...

Home special dish

മീന്‍ അച്ചാര്‍

വളരെ എളുപ്പം ഉണ്ടാക്കാവുന്ന, ഒരു മാസം വരെ കേടുകൂടാതെ ഇരിക്കുന്ന ഒരു മീന്‍ അച്ചാറാണിത്. മീന്‍ അച്ചാര്‍:

  • ദശകട്ടിയുള്ള മീന്‍ - 250 ഗ്രാം
  • മുളകുപൊടി - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • വിനാഗിരി - 1 ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • അച്ചാറിന്:
  • ഇഞ്ചി - 1 വലുത്
  • വെളുത്തുള്ളി - 2 കുടം
  • മുളകുപൊടി - 2-3 ടീസ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • ഉലുവ - 1/4 ടീസ്പൂണ്‍
  • കറിവേപ്പില - ആവശ്യത്തിന്
  • കായം പൊടി - 1/4 ടീസ്പൂണ്‍
  • ഉലുവപ്പൊടി - 1/4 ടീസ്പൂണ്‍
  • നല്ലെണ്ണ - 1/4 -1/2 കപ്പ്
  • വിനാഗിരി -1/4 -1/2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 1/4 കപ്പ്
  • ഉണ്ടാക്കുന്ന വിധം:
  • മീന്‍ നന്നായി കഴുകി, വെള്ളം വാര്‍ന്ന ശേഷം അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, വിനാഗിരി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി പുരട്ടി കുറച്ചുനേരം വെയ്ക്കുക.
  • ശേഷം ഒരു പാത്രത്തില്‍ നല്ലെണ്ണ/ വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് നന്നായി ചൂടാകുമ്ബോള്‍, മീന്‍ കഷണങ്ങള്‍ മുഴുവനും വറുത്തു കോരുക.
  • നല്ലെണ്ണ ആണെങ്കില്‍ അതേ പാത്രത്തില്‍ തന്നെ കടുകിട്ട് പൊട്ടിക്കുക, അല്ലെങ്കില്‍ മറ്റൊരു പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച്‌ ചൂടാക്കുക.
  • കടുക് നന്നായി പൊട്ടിയ ശേഷം അതിലേക്ക് ഉലുവ ചേര്‍ത്ത് മൂപ്പിക്കുക. കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കുക.
  • ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് നന്നായി മൊരിക്കുക്ക.
  • നന്നായി മൊരിഞ്ഞ് ബ്രൗണ്‍ നിറം ആകുമ്ബോള്‍, അതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി ചേര്‍ത്ത് ഇളക്കുക.
  • പിന്നീട് വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക, അതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക.
  • ഒന്ന് തിളക്കുമ്ബോള്‍ ഉപ്പു നോക്കുക, ഇല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കുക, അതിലേക്ക് വിനാഗിരി ചേര്‍ത്ത ഇളക്കുക, തീ താഴ്ത്തി വെയ്ക്കുക (വിനാഗിരി തിളപ്പിക്കരുത്) ഒരു 5 സെക്കന്‍ഡ്.
  • അതിലേക്ക് ഉലുവാപ്പൊടിയും, കായംപൊടിയും ചേര്‍ത്ത് ഇളക്കി, തീ അണയ്ക്കുക.
  • അതേ പാത്രത്തില്‍ തന്നെ വെച്ചിരുന്ന് തണുത്ത ശേഷം മാത്രം കുപ്പിയിലാക്കുക.
  • ഓര്‍ക്കാന്‍:
  • ഇഞ്ചി വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞും ചേര്‍ക്കാം. കൂടുതലും വേണമെങ്കില്‍ ചേര്‍ക്കാം.
  • ഇഞ്ചിയുടെ അളവ് വെളുത്തുള്ളിയെക്കാളും സ്വല്‍പ്പം കുറഞ്ഞിരിക്കണം.
  • അച്ചാര്‍ ഇടാന്‍ നല്ലെണ്ണ തന്നെയാണ് നല്ലത്. വെജിറ്റബിള്‍ ഓയിലും ഉപയോഗിക്കാം.
  • വിനാഗിരി, നല്ലെണ്ണ ഇവയുടെ അളവ് വേണമെകില്‍ കൂട്ടാം.
  • ഇഞ്ചി, വെളുത്തുള്ളി നന്നായി മൊരിയണം, അതുപോലെ തന്നെ മീനും.

  • Related News