Loading ...

Home Gulf

അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കി യുഎഇ

ദുബായ്: അഞ്ചു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ടൂറിസ്റ്റ് വിസയെ സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തത്. എല്ലാ രാജ്യത്തു നിന്നുമുള്ള പൗരന്മാര്‍ക്കും അഞ്ചു വര്‍ഷത്തേക്കുള്ള പുതിയ വിസ ലഭിക്കും. യുഎഇയെ ലോകത്തെ ഒന്നാം നമ്ബര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തെ കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ നിയമം സഹായിക്കുമെന്നാണ് കരുതുന്നത്. 2020നെ വ്യത്യസ്തമായ രീതിയില്‍ സ്വീകരിക്കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന 50 വര്‍ഷത്തേക്കുള്ള കാര്യങ്ങളുടെ ഒരുക്കമാണിതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

Related News