Loading ...

Home Kerala

സംസ്ഥാനത്ത് ആറുമാസമായി തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് വേതനമില്ല; പ്രതിസന്ധിയില്‍ തൊഴിലുറപ്പ് പദ്ധതി

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് വന്‍ പ്രതിസന്ധിയില്‍.കഴിഞ്ഞ ആറ് മാസമായി ജോലി ചെയ്ത തൊഴിലാളികള്‍ക്ക് വേതനമില്ല. പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെയും നടപടികളൊന്നുമായിട്ടില്ല. ജോലി ചെയ്താല്‍ 15 ദിവസത്തിനകം വേതനം നല്‍കണമെന്നാണ് ചട്ട നിലനില്‍ക്കെയാണ് ആറ് മാസമായി വേതനം കിട്ടാതെ തൊഴിലാളികള്‍ പണിയെടുക്കുന്നത്.ജോലി ചെയ്ത ഇനത്തില്‍ മാത്രം 898 കോടി രൂപയാണു ലഭിക്കാനുള്ളത്. ഫണ്ട് നല്‍കണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടുവെങ്കിലും ഫണ്ടു നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല. 2019 ജൂലൈ 18നാണ് അവസാനമായി കേന്ദ്രം ഫണ്ട് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം നിരവധി തവണ കേന്ദ്രത്തിനു കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രി എസി മൊയ്തീന്‍ കേന്ദ്രമന്ത്രിക്ക് നരേന്ദ്രസിംഗ് തോമര്‍ക്ക് കത്തയച്ചു.ഈ പദ്ധതിയിലുള്ള പത്ത് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി കേന്ദ്ര വിഹിതം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫണ്ട് അനുവദിക്കല്‍ തീരുമാനം അനശ്ചിത കാലമായി നീളുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ് ബാധിക്കുന്നത്.

Related News