Loading ...

Home sports

ഹാട്രിക്കോടെ റൊണാള്‍ഡോ ; യുവന്റസിന് തകര്‍പ്പന്‍ ജയം

മിലാന്‍ : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ യുവന്റസിന് സ്വന്തം തട്ടകത്തില്‍ ഗംഭീര തുടക്കം. സീരി ഏ ലീഗില്‍ കാഗ്ലിയാരിയെ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് യുവന്റസ് തകര്‍ത്തത്. ആദ്യപകുതിയില്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ ഇരുടീമുകളുടേയും പ്രതിരോധനിര ശക്തമായ പ്രകടനം കാഴ്ചവച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കഥമാറി. താളം വീണ്ടെടുത്ത ക്രിസ്റ്റ്യാനോയും കൂട്ടരും കാഗ്ലിയാരിക്കുമേല്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണു. ക്രിസ്റ്റിയാനോയുടെ തന്നെ കാലില്‍ നിന്ന് 67-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയും ഗോളായി. ഇതിനിടെ 81-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയിന്‍ ലീഡ് 3-0 ആക്കി. തൊട്ടടുത്ത മിനിറ്റില്‍ ഹാട്രിക്ക് തികച്ച്‌ യുവന്റസിന്റെ 4-ാം ഗോളും ഹാട്രിക്കും തികച്ച്‌ റൊണാള്‍ഡോ പുതുവര്‍ഷം ഗംഭീരമാക്കി. ലീഗിലെ തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ഗോള്‍ നേടി റൊണാള്‍ഡോ മുന്നേറുകയാണ്. സീരി ഏ യില്‍ 13-ാം ഗോളാണിത്.സീസണിലെ 15-ാം ഗോളും. ജയത്തോടെ യുവന്റസ് 18 കളികളിലായി 45 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ലീഗില്‍ ഇന്റര്‍ മിലാന്‍ ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്താണ്. 18 കളിയില്‍ നിന്ന് 45 പോയിന്റാണുള്ളത്. ലാസിയോയും എസി റോമയും അത്‌ലാന്റയുമാണ് അഞ്ചുവരെയുളള സ്ഥാനങ്ങളിലുള്ളത്.

Related News