Loading ...

Home sports

എഫ്‌എ കപ്പ് ഫുട്ബോള്‍: ലീഡ്‌സ് യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണല്‍

എഫ്‌എ കപ്പ് ഫുട്ബോളിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ ആഴ്‌സണലിന് ജയം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ റിസ് നെല്‍സണ്‍ ആണ് ആഴ്‌സണലിനായി വിജയഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം നടത്തിയ ലീഡ്‌സിന് എന്നാല്‍ ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ 59 ശതമാനവും പന്ത് കൈവശംവെച്ചത് ലീഡ്‌സ് ആണ്. ഗോളാക്രണത്തിലും ലക്ഷ്യത്തിലേക്കുള്ള ഷോട്ടിലും ലീഡ്‌സ് ആഴ്‌സണലിനേക്കാള്‍ ഒരുപടി മികച്ചുനിന്നു. എന്നാല്‍, ആഴ്‌സണലിന്റെ പ്രതിരോധം മറികടക്കാന്‍ ലീഡ്‌സിന് സാധിച്ചില്ല.

Related News