Loading ...

Home Gulf

ടെയില്‍‌ഗേറ്റിംഗ് തടയാന്‍ അബുദാബിയില്‍ ജനുവരി 15 മുതല്‍ സ്മാര്‍ട്ട് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകും

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവരെ കണ്ടെത്താന്‍ അബുദാബി പോലീസ് ഓട്ടോമാറ്റിക് സ്മാര്‍ട്ട് സിസ്റ്റങ്ങളും, റഡാറുകളും സജീവമാക്കും. 2020 ജനുവരി 15 മുതല്‍ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും.വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തത് പോലെയുള്ള തെറ്റായ ഡ്രൈവിംഗ് രീതികള്‍ തടയുന്നതിന് അബുദാബി പോലീസ് ട്രാഫിക് ബോധവല്‍ക്കരണ കാമ്ബെയ്‌നുകളും നടത്തും. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും പിഴയായി ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചേക്കാവുന്ന പിഴകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിന് അബുദാബി പോലീസ് ടെക്സ്റ്റ്‌ മെസ്സേജ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.

Related News