Loading ...

Home USA

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി അമേരിക്കയില്‍

ന്യൂയോര്‍ക്ക്: ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്‌ എന്നീ രാജ്യങ്ങളിലെ വചനശുശ്രൂഷകള്‍ക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും,  à´µà´šà´¨à´ªàµà´°à´˜àµ‹à´·à´•à´¨àµà´‚, സംഗീതജ്ഞനും,  à´µàµ‡à´³àµâ€à´¡àµ പീസ്‌ മിഷന്‍ ചെയര്‍മാനുമായ  ശ്രീ സണ്ണി സ്റ്റീഫന്‍ 2016 ജൂണ്‍16 മുതല്‍ ജൂലൈ 10 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ വചനപ്രബോധനം നല്‍കുന്നു.


  “കരുണയും, കരുതലും, കാവലുമായി ജീവിച്ച്, വിശ്വാസവും വിശുദ്ധിയും, വിശ്വസ്തതയും
നിലനിര്‍ത്തി, ഇരുളിന്‍റെ ഒരു പൊട്ടുപോലുമില്ലാതെ ജീവിക്കുവാനും, പരസ്പരം ആത്മാര്‍ത്ഥമായി ആദരിക്കുവാനും, പുറത്തൊരാകാശമുള്ളതുപോലെ എന്‍റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന തിരിച്ചറിവോടെ വളര്‍ന്ന്‍ ആന്തരിക യൗവ്വനം നിലനിര്‍ത്തുവാനും, അങ്ങനെ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്‍റെ അടയാളമായി ജീവിക്കാന്‍ കഴിയുന്ന ജീവിതസ്പര്‍ശിയായ സ്നേഹസമാധാന സന്ദേശങ്ങള്‍, മുപ്പത്തിമൂന്ന്‍ വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങള്‍ ചേര്‍ത്ത് പ്രായോഗിക ജീവിത പാഠങ്ങളാക്കി നല്‍കുന്ന സണ്ണി സ്റ്റീഫന്‍റെ വചന ശുശ്രൂഷകള്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് പ്രകാശത്തിന്‍റെ പാഠങ്ങളാണെന്ന്” വേള്‍ഡ് പീസ്‌ മിഷന്‍റെ ഇന്‍റര്‍നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.


 à´¨àµà´¯àµ‚യോര്‍ക്ക്, ഫിലഡല്‍ഫിയ, ഹൂസ്റ്റണ്‍, ഡാളസ് എന്നിവിടങ്ങളിലാണ് വചനശുശ്രൂഷകള്‍ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിന്  à´¸àµŒà´•à´°àµà´¯à´®àµà´£àµà´Ÿà´¾à´¯à´¿à´°à´¿à´•àµà´•àµà´¨àµà´¨à´¤à´¾à´£àµ.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ. à´«à´¾. റോയ് à´Ž തോമസ്     : 253 653 0639

റവ. ഫാ. എം കെ കുറിയാക്കോസ് : 201 681 1078
റവ. à´«à´¾. അലക്സ് ചാക്കോ     : 972 423 4886
email: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍.

Related News