Loading ...

Home National

ഗവ. ഇ - മാര്‍ക്കറ്റ് യാഥാര്‍ഥ്യമായി; സര്‍ക്കാര്‍ വാങ്ങലുകള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്ക്

തൃ​ക്ക​രി​പ്പൂ​ര്‍: സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മൊ​ട്ടു​സൂ​ചി മു​ത​ല്‍ വാ​ഹ​നം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​​െന്‍റ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര വെ​ബ്​​സൈ​റ്റി​ലൂ​ടെ വാ​ങ്ങാ​ന്‍ തീ​രു​മാ​നം. 25000 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള എ​ന്തും ഗ​വ​ണ്‍​​മ​ന്‍​റ്​ ഇ- ​മാ​ര്‍​ക്ക​റ്റ് (ജെം) ​സൈ​റ്റാ​യ gem.gov.in വ​ഴി മാ​ത്ര​മേ വാ​ങ്ങാ​വൂ എ​ന്നാ​ണ്​ നി​ര്‍​ദേ​ശം. സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌​ വാ​ങ്ങ​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​െ​പ്പ​ടെ ഇ​നി​യു​ള്ള വാ​ങ്ങ​ലു​ക​ള്‍ ജെം ​ഉ​പാ​ധി​യോ​ടെ ആ​യി​രി​ക്കും. ഇ​തി​നാ​യി സ്​​റ്റോ​ര്‍ പ​ര്‍​ച്ചേ​സ് മാ​ന്വ​ല്‍ പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഏ​താ​ണ്ട് 39000 വി​ല്‍​പ​ന​ക്കാ​രി​ല്‍ നി​ന്നാ​യി ഒ​രു രൂ​പ​യു​ടെ പേ​ന​മു​ത​ല്‍ ഒ​രു​കോ​ടി രൂ​പ​യു​ടെ വാ​ഹ​നം വ​രെ 14 ല​ക്ഷ​ത്തോ​ളം സാ​ധ​ന​ങ്ങ​ളാ​ണ് ഇ-​മാ​ര്‍​ക്ക​റ്റി​ല്‍ വി​ല്‍​പ​ന​ക്കു​ള്ള​ത്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍, ല​ബോ​റ​ട്ട​റി, മെ​ഡി​ക്ക​ല്‍ എ​ന്നി​വ​ക്ക് വാ​ങ്ങ​ല്‍ നി​ബ​ന്ധ​ന ബാ​ധ​ക​മാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നു​പു​റ​മെ സ്​​റ്റേ​ഷ​ന​റി, അ​ഗ്നി​ശ​മ​ന, ര​ക്ഷാ വ​കു​പ്പു​ക​ളെ​യും ബു​ക്‌​സ് ആ​ന്‍​ഡ് പ​ബ്ലി​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി​യെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്താ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ലാ​ണെ​ങ്കി​ല്‍ സെ​ക്ര​ട്ട​റി​യും ബ​ന്ധ​പ്പെ​ട്ട നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ഇ​തി​നാ​യി ആ​ധാ​ര്‍ ന​മ്ബ​ര്‍, ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ല്‍ ന​മ്ബ​ര്‍, സ​ര്‍​ക്കാ​ര്‍ മെ​യി​ല്‍ വി​ലാ​സം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​ണ്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍​കു​ന്ന രീ​തി​യാ​ണ് അ​നു​വ​ര്‍​ത്തി​ക്കു​ക. ജെ​മ്മി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍ ത​മ്മി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​ല്‍ വി​ല ന​ന്നേ കു​റ​യു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. വ​ന്‍​തോ​തി​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള ക​രാ​റാ​യ​തി​നാ​ലും വി​ല കു​റ​യും. ഇ​തി​ല്‍ വി​ല്‍​പ​ന​ക്കാ​ര​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ മൂ​ന്നു വ​ര്‍​ഷ​ത്തെ നി​കു​തി റി​ട്ടേ​ണും ഓ​ഡി​റ്റ് ചെ​യ്ത ബാ​ല​ന്‍​സ് ഷീ​റ്റും മ​റ്റും സ​മ​ര്‍​പ്പി​ക്ക​ണം. അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ വി​പ​ണി ജെ​മ്മി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങും. ഇ​ത്, ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം മൂ​ലം നി​ല​നി​ല്‍​പ് പ്ര​തി​സ​ന്ധി​യി​ലാ​യ പ്രാ​ദേ​ശി​ക ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ കൂ​ടു​ത​ല്‍ ഞെ​രു​ക്ക​ത്തി​ലാ​ക്കി​യേ​ക്കും.

Related News